28 കാരി പ്രണയിനിക്കായി പ്രാണന്‍ നല്‍കുന്ന കുട്ടിക്കാമുകന്‍! കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ 19കാരന്‍ കാമുകന്‍ മുന്‍പും മോഷണം നടത്തി; കാറ് മോഷ്ടിച്ചത് കാമുകിയുമായി കറങ്ങാന്‍ വേണ്ടി; വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായി യുവതിയെ പരിചയത്തിലായത് ഇന്‍സ്റ്റാഗ്രാം വഴി

28 കാരി പ്രണയിനിക്കായി പ്രാണന്‍ നല്‍കുന്ന കുട്ടിക്കാമുകന്‍!

Update: 2025-07-17 07:17 GMT

കൊച്ചി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ച യുവാവിനെ തിരുവനന്തപുരത്തു നിന്നു പൊലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഈ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 19 വയസുകാരനായ കാമുകന്‍ ഇതിന് മുമ്പും പലവിധത്തിലുള്ള മോഷണങ്ങള്‍ നടത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പായിപ്ര പൈനാപ്പിള്‍ സിറ്റി സ്വദേശിയായ പത്തൊമ്പതുകാരന്‍ അല്‍ സാബിത്ത് 28 വയസുകാരിയായ പൂന്തുറ സ്വദേശിയായ കാമുകിക്ക് പണം നല്‍കാനായാണ് മോഷണങ്ങള്‍ നടത്തിയത്.

28കാരിയുമായി പ്രണയം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെന്നും കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ മുമ്പും ചെറിയ കളവുകള്‍ നടത്തിയിട്ടുണ്ടെന്നും സാബിത് പോലീസിനോട് വെളിപ്പെടുത്തി. മുന്‍കാലങ്ങളില്‍ ചെറിയ മോഷണങ്ങളാണ് നടത്തിയത്. അന്നൊന്നും പിടിക്കപ്പെട്ടില്ല. ഇതോടെ മോഷണത്തിന്റെ റേഞ്ച് ഉയര്‍ത്തി. കാര്‍ മോഷണം നടത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ രൂപമാറ്റം കൊണ്ടു നടക്കുകയായിരുന്നു യുവാവ്. എന്നാല്‍, സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സാബിത്ത് കുടുങ്ങി.

മോഷണം നടത്തിയത് എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് പോലീസും ഞെട്ടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകിയുമായി കറങ്ങാനായിരുന്നു ഈ മോഷണം. സാബിത്ത് കാമുകിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് കാമുകിയെന്നും സാബിത്ത് പൊലീസിനോട് പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്ന് മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്ത് എത്തിയാണ് യുവാവ് രണ്ടു കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടന്നത്.

ഈ മാസം നാലാം തീയതിയാണ് മൂവാറ്റുപുഴ കരുട്ടുകാവ് ഭാഗത്തെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന കാര്‍ സാബിത്ത് മോഷ്ടിക്കുന്നത്.യുവാവ് കാറുമായി കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് എത്തിയത് തിരുവനന്തപുരം പൂന്തുറയിലാണ്. കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും രൂപമാറ്റം വരുത്തിയുമായിരുന്നു സാബിത്തിന്റെ കറക്കം. ഒടുവില്‍ പിടിയിലായപ്പോഴാണ് സാബിത് മോഷണത്തിന്റെ കാരണം പറഞ്ഞത്.

പത്താം ക്ലാസ് വരെ മാത്രമാണ് സാബിത്തിന് വിദ്യാഭ്യാസം. അതേസമയം സാബിത്തിന് മോഷണ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കാറിനു രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു കറക്കിയത്. 19ാം വയസില്‍ തന്നെ പ്രൊഫഷണല്‍ മോഷ്ടാക്കളുടേതിന് സമാനമാണ് സാബിത്ത് കാര്‍ മോഷ്ടിച്ചതും. രണ്ട് വര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും മറ്റും പൂന്തുറ സ്വദേശിനിയുമായി അല്‍ സാബിത്ത് പരിചയപ്പെടുന്നത്. ഇതിനു പിന്നാലെ ഇവരെ പൂന്തുറയില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കൊണ്ടുവന്നു.

പൂന്തുറ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവാറ്റുപുഴ പൊലീസാണ് അന്നു യുവതിയെ കണ്ടെത്തി പൂന്തുറ പൊലീസിനു കൈമാറിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, പി.ബി. സത്യന്‍, പി.സി. ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിബില്‍ മോഹന്‍, എച്ച്. ഹാരിസ്, സിവില്‍ പൊലീസ് ഓഫിസറായ ശ്രീജു ചന്ദ്രന്‍ എന്നിവര്‍ ഉണ്ടായിരുന്നു

Tags:    

Similar News