മലയാളി സിബിഐ ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു; നടപടി പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ; കൊച്ചി സിബിഐ എസ്പിയുടെ ടെലിഫോണ്‍ കോളുകള്‍ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോര്‍ഡ് ചെയ്തതെന്ന കുറ്റത്തില്‍ നടപടി

മലയാളി സിബിഐ ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു

Update: 2025-04-03 07:21 GMT

കൊച്ചി: മലയാളി സിബിഐ ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്‍ക്കത്ത യൂണിറ്റില്‍ ഇന്‍സ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണന്‍ നായരെയാണ് പിരിച്ചുവിട്ടത്. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണന്‍ നായര്‍.കൊച്ചി സിബിഐ എസ്പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോണ്‍ കോളുകള്‍ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോര്‍ഡ് ചെയ്തു, കേസ് രേഖകള്‍ അടക്കം കൈവശം സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഉണ്ണികൃഷ്ണനെ പിരിച്ചുവിട്ടത്.

ഏറെ വിവാദമായ പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് അടക്കം ഉണ്ണികൃഷ്ണന്‍ നായര്‍ അന്വേഷിച്ചിട്ടുണ്ട്. സസ്പെന്‍ഷനില്‍ ആയിരുന്ന കാലത്തെ യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ലെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നു. 2012 മുതല്‍ 2016 വരെ സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

ഉണ്ണികൃഷ്ണന്‍ നായര്‍, സിബിഐ

Tags:    

Similar News