വെപ്രാളത്തിനിടെ കുരുക്ക് പൊട്ടി താഴെ വീണു; ആത്മഹത്യയ്ക്കു ദിവസങ്ങൾക്കു മുമ്പും വ്ലോഗിൽ സന്തോഷവതി; ബമ്പർ ചിരിയിലും ഇഷ്ട താരമായി; ചിന്നു പാപ്പുവിന്റെ മരണം വിശ്വസിക്കാനാവാതെ സൈബർ ലോകം; ലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കാൻ ഉണ്ടായിട്ടും എന്തിനീ കടുംകൈയെന്ന് ആരാധകർ; ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു
കാസർകോട്: വ്ലോഗറും സോഷ്യൽ മീഡിയ താരവുമായ ചിന്നു പാപ്പുവിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് സൈബർ ലോകം കേട്ടത്. കാസർകോട് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിൽ ചിന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അടുത്തിടെ പങ്കുവെച്ച വിഡിയോകളിൽ അതീവ സന്തോഷവതിയായി കാണപ്പെട്ടിരുന്ന ചിന്നുവിന്റെ മരണം നിരവധി ചോദ്യങ്ങൾ ഉയർത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുരുക്കുണ്ടാക്കാന്‍ ഉപയോഗിച്ച തുണി കീറി താഴെ വീണിരുന്നു. മരണസമയത്തെ വെപ്രാളത്തിലാണ് കുരുക്ക് പൊട്ടിയതെന്നും തൊട്ടുപിന്നാലെ ചിന്നുവിന് ജീവന്‍ നഷ്ടമായിരിക്കാമെന്നും പൊലീസ് പറയുന്നു. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കാസർകോട് ഭാഷയിലുള്ള പാചക, യാത്രാ വിഡിയോകളിലൂടെയാണ് ചിന്നു പാപ്പു സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. മഴവിൽ മനോരമയിലെ ‘ഒരുചിരി ചെറുചിരി ബമ്പർ ചിരി’ എന്ന പരിപാടിയിലൂടെയും ചിന്നു പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു. അവസാനമായി പങ്കുവെച്ച വിഡിയോകളിൽ ചിരിച്ചും കളിച്ചുമിരുന്ന ചിന്നു ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിനാണെന്ന് വിശ്വസിക്കാനാവാതെ ദുഃഖം പങ്കുവെക്കുകയാണ് ആരാധകർ. "ഈശ്വരാ ഈ ചിരിച്ചു കളിച്ചു നടക്കുന്ന ആരെയും ഉള്ള് കൊണ്ട് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ," "ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ നമ്മളെ സന്തോഷിപ്പിച്ചവൾ," "200000 ആളുകൾ നിന്നെ സ്നേഹിക്കാൻ ഉണ്ടായിട്ടും നീ എന്തിനാ ഈ കടും കൈ ചെയ്തത്" എന്നിങ്ങനെയുള്ള കമന്റുകൾ വിഡിയോകൾക്ക് താഴെ നിറയുന്നുണ്ട്.
ഇന്നലെ രാത്രിയാണ് ഇയാളെ കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇത് കുടുംബം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയശേഷം ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് ഉച്ചയോടെ വിളിച്ചപ്പോഴും പ്രതികരണമില്ലാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിൻ്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുൻപാണ് ചിന്നു താൻ ഭർത്താവുമായി വേർപിരിഞ്ഞ വിവരം വെളിപ്പെടുത്തിയത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. മകൻ ചിന്നുവിൻ്റെ പിതാവായ ആദൂർ ആലന്തടുക്കയിലെ ഗംഗാധരനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നുവിന്റെ വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും വിവരമുണ്ട്. ചിന്നുവിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
രേഷ്മയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുണ്ടായ കടുത്ത കലഹമാണെന്ന സൂചനകളാണ് പോലീസിന് ലഭിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സുഹൃത്തിനൊപ്പമായിരുന്നു രേഷ്മ താമസം. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി അയല്‍വാസികളില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരം. മരണദിവസവും ഇത്തരത്തില്‍ മാനസിക വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ നടന്നതായാണ് പോലീസ് നിഗമനം.
