കട തുരന്ന് കയറാനുള്ള ശ്രമം പാളി; ഒട്ടും വൈകിയില്ല പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി; ക്ഷീണം തോന്നിയപ്പോൾ ഫ്രിജിൽ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു; കണ്ണോടിച്ചപ്പോൾ കണ്ട 30 കുപ്പി ‘തനിത്തങ്കം’ ചാക്കിലാക്കി; പോകും വഴി 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും; പുത്തൻപുരയിലെ മോഷ്ടാവിന് ഇനി ഒഴാഴ്ച വിശ്രമം

Update: 2025-08-07 05:44 GMT

ആലുവ: ആലുവയിൽ പുത്തൻപുരയിലെ മോഷണ വിവരമറിഞ്ഞെത്തിയ പോലീസ് പോലും ഞെട്ടി. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിലെ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിൽ നിന്നും കവർന്നത് സർവകാല റെക്കോർഡിലെത്തി നിൽക്കുന്ന വെളിച്ചെണ്ണ. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയുമായാണ് കള്ളൻ കടന്നത്. 18,000 രൂപ വിലയുള്ള വെളിച്ചെണ്ണയാണ് മോഷണം പോയത്. 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്.

തറ തുരന്നായിരുന്നു കടയിലേക്ക് കയറാൻ കള്ളൻ ആദ്യം ശ്രമിച്ചത്. ഇത് പരാജയപ്പെട്ടപ്പോൾ മോഷ്ടാവ് പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ക്ഷീണം തോന്നിയതോടെ ഫ്രിജിൽ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു. ശേഷം കടയിൽ നിന്ന് തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. ഈ സമയത്താണ് വെളിച്ചെണ്ണ ശ്രദ്ധയിൽപ്പെട്ടത്. ‘തനിത്തങ്കം’ ബ്രാൻഡിന്റെ 30 കുപ്പിയാണ് ചാക്കിലാക്കി. ഒപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും.

ഇറങ്ങാൻ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. 

Tags:    

Similar News