'കല്ല് കൊണ്ട് ഇടിച്ചു; വയറിന് പിടിച്ച് ചവിട്ടി..; കഴുത്ത് ഞെരിച്ചും ക്രൂരത'; കണ്ണൂരിൽ ലെസ്ബിയൻ പങ്കാളികളെ ക്രൂരമായി മർദിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്

Update: 2025-08-05 12:59 GMT

കണ്ണൂർ: കണ്ണൂർ ആലക്കോട് ലെസ്ബിയൻ പങ്കാളികളെ ക്രൂരമായി മർദിച്ചെന്ന് പരാതി. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ സഹോദരൻ വീട്ടിൽ അതിക്രമിച്ച് എത്തി തന്റെ പങ്കാളിയെ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. ഇയാൾ മദ്യപിച്ചിരുന്നതായും പെൺകുട്ടി പറയുന്നു. കഴിഞ്ഞ രണ്ടരക്കൊല്ലമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്.

പക്ഷെ വീട്ടുകാർക്ക് ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നുവെന്നും പറയുന്നു. ആരോപണ വിധേയായ വീട്ടുകാരുടെ മുറ്റത്ത് നിന്നും പെൺകുട്ടികൾ കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ലെസ്ബിയൻ പങ്കാളികളുടെ വീട്ടിലേക്ക് ഇവർ ഇരച്ചെത്തുകയും പെൺകുട്ടിയെ കൈകൊണ്ട് തടഞ്ഞ് വെച്ച് കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും വയറിന് പിടിച്ച് ചവിട്ടിയെന്നുമാണ് പരാതി.

മർദനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 126(2), 115(2) , 118(1), 3(5) എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags:    

Similar News