പുറത്ത് കാണാത്തതിൽ സംശയം തോന്നി അയൽവാസികൾ വീട് തുറന്നു; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വയോധിക ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; കാലിൽ ഇലക്ട്രിക് വയർ ചുറ്റി ഷോക്കടിപ്പിച്ചു; ഞാറയ്ക്കലിലെ ദമ്പതികളുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Update: 2025-07-30 15:06 GMT

കൊച്ചി: ഞാറയ്ക്കലിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ സുധാകരൻ (75), ഭാര്യ ജീജി (70) എന്നിവരെയാണ് ഇന്നു രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു സുധാകരന്റെ മൃതദേഹം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇവരെ അലട്ടിയിരുന്നു എന്നാണു വിവരം.

ഒരു മാസമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് അയൽ‍ക്കാർ ഇവരെ അവസാനമായി കണ്ടത്. ഇന്നലെയും ഇന്നും ഇരുവരെയും അയൽവാസികൾ പുറത്ത് കണ്ടിരുന്നില്ല. ഇതോടെയാണ് അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിച്ചത്. തുടർന്ന് വീട്ടുടമസ്ഥൻ പഞ്ചായത്ത് വാർഡ് അംഗത്തെയും കൂട്ടി എത്തി വീട് തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെയും കെഎസ്ഇബിയേയും വിവരമറിയിക്കുകയായിരുന്നു.

വീടിന്റെ ഉള്ളിലെ സ്വിച്ച് ബോർഡിൽ നിന്ന് വയർ ഘടിപ്പിച്ച് സുധാകരന്റെ കാലിന്റെ വിരലിൽ ചുറ്റിയിരുന്നു. സുധാകരനെ പിടിച്ചു കൊണ്ട് ജീജി നിന്നതിനു ശേഷം സമീപത്തു കിടന്ന വടി കൊണ്ട് ഇവർ സ്വിച്ച് ഓൺ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജീജിയുടെ മുകളിൽ വീണു കിടക്കുന്ന രീതിയിലാണ് സുധാകരന്റെ മൃതദേഹം. ഇലക്ട്രിക് വയർ ചുറ്റിയ ഇടം കരിഞ്ഞിട്ടുണ്ട്. നേരത്തേ പെയിന്റിങ് ജോലികൾ കരാർ എടുത്തിരുന്ന സുധാകരനും ജീജിയും വീട് വിറ്റ് അടുത്തിടെയാണ് വാടക വീട്ടിലേക്കു മാറിയത്. എറണാകുളത്തും നാട്ടിലും താമസിക്കുന്ന രണ്ട് ആൺമക്കള്‍ ഇവർക്കുണ്ട്. 

Tags:    

Similar News