സ്ലോ സ്പീഡിൽ തുറമുഖത്ത് എത്തിയ കണ്ടെയ്നർ; ‘മരുന്നുകൾ’ എന്ന് എഴുതിയ ലേബലിൽ സംശയം; ഡ്രൈവറുടെ മുഖത്തെ പരുങ്ങലും ശ്രദ്ധിച്ചു; 'നായ്ക്കൾ' ഇറക്കിയതും ട്വിസ്റ്റ്; ബോഡിക്കുള്ളിലെ പരിശോധനയിൽ കുടുങ്ങി; മുട്ടൻ പണി കൊടുത്ത് കസ്റ്റംസ്!

Update: 2025-05-11 09:46 GMT

റിയാദ്: വളരെ പതുകെ തുറമുഖത്ത് എത്തിയ കണ്ടെയ്നറെ സംശയം. അതുപോലെ ഡ്രൈവറുടെ മുഖത്തെ പരുങ്ങലും ശ്രദ്ധിച്ചു. ഒടുവിൽ നടന്ന പരിശോധനയിൽ യുവാവ് കുടുങ്ങുകയായിരുന്നു. സൗദിയിലേക്ക് ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമങ്ങൾ കസ്റ്റംസ് അതോറിറ്റി പൊളിച്ചടുക്കി. ‘മരുന്നുകൾ’ എന്ന് ലേബൽ ചെയ്ത ഷിപ്പ്മെൻറിൽ ഒളിപ്പിച്ചാണ് 46.8 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ പ്രതികൾ ശ്രമം നടത്തിയത്.

നായ്ക്കളെ ഉപയോഗിച്ചും മറ്റ് ആധുനിക സംവിധാനങ്ങളിലൂടെയും നടത്തിയ പരിശോധനയിലാണ് കണ്ടയ്നറുടെ ബോഡിക്കുള്ളിൽ വളരെ വിഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയയത്. കണ്ടെയ്നറുടെ ഒരു വശത്തെ ചുവരിെൻറ പാളികൾക്കുള്ളിൽ യന്ത്രഭാഗങ്ങൾക്കിടയിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ചാണ് പഴുതടച്ച നിലയിലുള്ള കസ്റ്റംസ് പരിശോധന നടത്തുന്നത്. രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളാൽ സജ്‌ജമായ കസ്റ്റംസ് വകുപ്പിൽ യാത്രക്കാരുടെ ശരീര ഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘണ് ഉള്ളത്.

അതിനിടെ, സൗദി അറേബ്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കം ശക്തമായി പ്രതിരോധിച്ച് അതിർത്തി രക്ഷാ സേന. സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങളായ തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സംഘം കടത്താന്‍ ശ്രമിച്ച 939 കിലോ ഹഷീഷും 3,73,908 ലഹരി ഗുളികകളും 103 ടണ്‍ ഖാത്തും സൈന്യം പിടികൂടിയിരുന്നു.

ലഹരിമരുന്ന് കടത്തുന്നവർക്ക് ശക്തമായ ശിക്ഷയാണ് സൗദി അറേബ്യ നൽകുന്നത്. ഏറ്റവും ഒടുവിൽ മക്ക പ്രവിശ്യയിൽ ലഹരിമരുന്ന് കടത്തിയ കേസിൽ ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. വിദേശത്തു നിന്ന് കടത്തിയ ലഹരി ഗുളിക ശേഖരം സ്വീകരിച്ച സൗദി പൗരൻ ഹസ്സാഅ് ബിന്‍ ബറാക് ബിന്‍ മുബാറക് അല്‍സ്വാഇദി അല്‍ഹര്‍ബിക്കാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്. സൗദിയിൽ വധശിക്ഷ നടപ്പാക്കുന്ന കേസുകളിൽ അധികവും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടതാണ്.

ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

Tags:    

Similar News