രോഗ ബാധിതനായ ഭര്‍ത്താവുമായുള്ള ആശുപത്രി യാത്രയ്ക്കിടെ ഡ്രൈവറുമായി അടുത്തു; കുട്ടികളുടെ അച്ഛന്‍ മരിച്ച ശേഷം ലിവിംഗ് ടുഗദറുകാരന്‍ എടുത്തു നല്‍കിയ വാടക വീട്ടില്‍ താമസമാക്കി; കുളിക്കാനായി അമ്മ പോകുമ്പോള്‍ പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛന്‍! അയാള്‍ ലൈംഗീക വൈകൃതത്തിന് അടിമ; പോക്കറ്റില്‍ ലൈംഗീക ഉത്തേജന ഗുളികകളും; കുറുപ്പംപടിയിലേത് മുതലെടുപ്പ് പീഡനം
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ബാലികമാര്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ അറസ്റ്റിലായ ടാക്സിഡ്രൈവര്‍ അയ്യമ്പുഴ മഠത്തിപ്പറമ്പില്‍ ധനേഷ് കുമാറിന്റെ (38) മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയുടെ അറസ്റ്റ്. കുട്ടികള്‍ക്ക് മദ്യം നല്‍കാന്‍ അമ്മയും കൂട്ടു നിന്നു. ധനേഷ് കുമാര്‍ അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പോക്കറ്റില്‍ നിന്നും ലൈംഗീക ഉത്തേജക ഗുളികള്‍ കണ്ടെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ധനേഷ് കുമാറിനായി പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.
രോഗബാധിതനായിരുന്ന ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിലൂടെയണ് യുവതിയും ധനേഷും അടുപ്പത്തിലായത്. ഭര്‍ത്താവിന്റെ മരണ ശേഷം ധനേഷ് വാടകയ്ക്കെടുത്തു കൊടുത്ത വീട്ടിലാണ് ഇവരും മക്കളും കഴിഞ്ഞിരുന്നത്. ഇവടെ പതിവായി ധനേഷ് എത്തും. യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെന്നും അതിനാലാണ് കുട്ടികളെ പീഡിപ്പിച്ചതെന്നുമാണ് ധനേഷ് പറയുന്നത്. കുട്ടികളുടെ അമ്മ കുളിക്കാന്‍ പോകുന്ന നേരവും പുറത്തേക്ക് പോകുന്ന സമയത്തുമായിരുന്നു പീഡനം. സഹപാഠിയായ കൂട്ടുകാരിയെ വീട്ടില്‍ കൊണ്ടുവരാന്‍ ധനേഷ് ആവശ്യപ്പെട്ടതനുസരിച്ച് മൂത്തകുട്ടി നല്‍കിയ കത്ത് കൂട്ടുകാരിയുടെ അമ്മയായ അദ്ധ്യാപികയ്ക്ക് ലഭിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. നിലവില്‍ കുട്ടികള്‍ സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലാണ്. ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയതായും കുട്ടികള്‍ക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും സി.ഡബ്ല്യു.സി അറയിച്ചു.
അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ ധനേഷ് ലൈം?ഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചതോടെ പെണ്‍കുട്ടികളുടെ അമ്മ പ്രതിസന്ധിയിലായി. ഈ അവസ്ഥയെ ഡ്രൈവര്‍ മുതലാക്കുകയാണ് ചെയ്തത്.
കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവറെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്.
പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്.