ഫുൾ ലോഡുമായി വന്ന വൈറ്റ് ബൊലേറോ പിക്കപ്പ്; പാതിവഴിയിൽ എത്തിയതും അപകടം മണത്തു; വണ്ടി ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഒറ്റയോട്ടം; ഡെയ്..നില്ലെടാ എന്ന് ഉറക്കെ വിളിച്ചിട്ടും കൂസാക്കാതെ ആശാൻ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞ് തലയിൽ കൈവച്ച്‍ നാട്ടുകാർ; ദൃശ്യങ്ങൾ പുറത്ത്!
തൃശൂർ: വൈറ്റ് ബൊലേറോ പിക്കപ്പ് വാഹനത്തിൽ കടത്താൻ ശ്രമിച്ച 1485 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് സംഘം വരുന്നത് കണ്ട് വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒല്ലൂർ ഭാഗത്ത് എക്സൈസ് ഐബിയും സ്ക്വാഡും വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പിന്നാലെ പിക്കപ്പ് വാഹനം എക്സൈസ് വാഹനത്തെ ഇടിച്ച് അപകടം ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
തുടർന്ന് വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവർ പിക്കപ്പിൽ നിന്ന് ഇറങ്ങിയോടി. ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വാഹനം പരിശോധിച്ചപ്പോഴാണ് ട്വിസ്റ്റ് നടന്നത്. 1485 ലിറ്റർ സ്പിരിറ്റ് കന്നാസുകളിലാക്കി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. അവിടെ നിന്നും കടന്നുകളഞ്ഞ പ്രതികൾക്കായുള്ള അന്വേഷണം എക്സൈസുകാർ ഊർജിതമാക്കിയതായി അറിയിച്ചു.
അതേസമയം,മയക്കുമരുന്നിനെതിരെ എക്സൈസിന്റെ എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും.
ഡ്രൈവിന്റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്. ഇതിൽ പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേർന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവിൽ 33709 വാഹനങ്ങൾ പരിശോധിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് പിടിച്ചത്.
ഈ കേസുകളിൽ 570 പേരെ പ്രതിചേർക്കുകയും ഇതിൽ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളിൽ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെടുത്തത്. സ്കൂൾ പരിസരത്ത് 998, ബസ് സ്റ്റാൻഡ് പരിസരത്ത് 282, ലേബർ ക്യാമ്പുകളിൽ 104, റെയിൽവേ സ്റ്റേഷനുകളിൽ 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു.