മദ്യലഹരിയില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ചു; തടയാന്‍ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
Update: 2025-08-17 06:47 GMT
രാജാക്കാട് (ഇടുക്കി): മദ്യലഹരിയില്‍ അഴിഞ്ഞാടിയ മകന്‍ അമ്മയെ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച അച്ഛനെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം വീട്ടില്‍ സുധീഷ് (35) ആണ് മാതാപിതാക്കളെ ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മര്‍ദിച്ചു. സംഭവം തടയാന്‍ ശ്രമിച്ച അച്ഛന്‍ മധു (57) ഗുരുതരമായി പരിക്കേറ്റു. കത്തികൊണ്ടുള്ള ആക്രമണത്തില്‍ അവശനായ മധുവിനെ നാട്ടുകാര്‍ ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇപ്പോള്‍ അദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണ്. സംഭവത്തിന് പിന്നാലെ സുധീഷിനെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു.