ഓടയ്ക്ക് മുകളിൽ തകര ഷീറ്റ്; ദൃഷ്ടിയിൽ എന്തോ മറച്ചു വെച്ചതുപോലെ; ഒരു വശത്ത് ചവിട്ടിയതിന്റെ പാടുകൾ; തുറന്നുനോക്കിയ നാട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; ഉള്ളിൽ വയോധികന്റെ മൃതദേഹം; അടിമുടി ദുരൂഹത; കാൽ വഴുതി വീണതാകാമെന്ന് നിഗമനം;പോലീസ് അന്വേഷണം തുടങ്ങി; മലയിൻകീഴിൽ നടന്നത്!

Update: 2024-12-30 09:21 GMT

തിരുവനന്തപുരം: അടിമുടി ദുരൂഹത പരത്തി വയോധികന്റെ മൃതദേഹം ഓടയ്ക്കുള്ളിൽ നിന്നും കണ്ടെത്തി. ഇതുവഴി ആദ്യം പോയ നാട്ടുകാരും യാത്രക്കാരുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്ത് പോലീസ് എത്തിയാണ് ബാക്കി നടപടികൾ സ്വീകരിച്ചത്. ഓടയ്ക്ക് മുകളിൽ തകര ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ് മൃതദേഹം കണ്ടത്. കാൽ വഴുതി വീണതാകാമെന്നാണ് പോലീസ് ഉൾപ്പടെ പറയുന്നത്. സംഭവം ഇങ്ങനെ..

ഇന്ന് രാവിലെയാണ് മലയിൻകീഴ് തച്ചോട്ടുകാവ് ഓടയ്ക്കുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധരൻ (68) എന്ന ആളുടെ മൃതദേഹമാണ് ഓടയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത്.

ഇതുവഴി രാവിലെ കടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ പോലീസിന്റെ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടയ്ക്ക് മുകളിൽ സ്ലാബ് ഇല്ലാത്തതു കൊണ്ട് തന്നെ കാൽ വഴുതി വീണതാകാം എന്നും ചിലർ പറയുന്നു.

ഓടയ്ക്ക് മുകളിൽ തകര ഷീറ്റ് കൊണ്ട് മറച്ചു വച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിലൂടെ തകര ഷീറ്റിൽ ചവിട്ടിയതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ ഷീറ്റിൽ ചവിട്ടി കാൽ മറിഞ്ഞതോ അല്ലെങ്കിൽ കാൽ വഴുതി വീണതോ ആകാമെന്ന് പോലീസ് നൽകുന്ന പ്രാഥമിക നി​ഗമനം. അതേസമയം, ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമാർട്ടം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാലേ മരണ കാരണം ഇനി എന്താണെന്ന് വ്യക്തമാകൂ.

മൃതദേഹം കണ്ടെത്തിയ സമയത്ത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. കുറേ ഭാ​ഗത്ത് തുറന്നിട്ട ഓടയിലാണ് വയോധികൻ മരിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ജില്ലയിൽത്തന്നെ സമാനമായ രീതിയിൽ ഒരു സ്ത്രീ മരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News