ജീവിതകാലം മുഴുവൻ കൂടെ കാണുമെന്ന പ്രതീക്ഷയിൽ നല്ലൊരു കൊച്ചിനെ കല്യാണം കഴിച്ചു; കുറച്ച് ദിവസം കൊണ്ട് തന്നെ അവർ ഒന്നായി; അപ്പോഴേക്കും ഓർക്കാപ്പുറത്ത് കിട്ടിയ പണി; ഇതോടെ തന്റെ പ്രിയപ്പെട്ടവൾ വിദേശത്തേക്ക് കടന്നു; വിളിച്ചിട്ട് ഫോൺ പോലും എടുക്കുന്നില്ല; ഒടുവിൽ വിഷമം സഹിക്കാൻ കഴിയാതെ യുവാവ് ചെയ്തത്; എല്ലാത്തിനും കാരണം പെൺവീട്ടുകാരെന്ന് കുടുംബം

Update: 2025-12-11 09:55 GMT

ലുധിയാന: വിദേശത്ത് എത്തിയതിന് ശേഷം ഫോൺ വിളികൾക്ക് മറുപടി നൽകാതെയായ മുൻ ഭാര്യയുടെ പ്രവർത്തിയിൽ മനംനൊന്ത് 24 വയസ്സുകാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. പഞ്ചാബിലെ ലുധിയാനയിലാണ് ഈ ദാരുണ സംഭവം നടന്നത്. സുനിൽ കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ, മുൻഭാര്യ കിരൺ ദീപ് കൗറിനും അവരുടെ മാതാപിതാക്കൾക്കുമെതിരെ ലുധിയാന പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബഹാദൂർപൂർ സ്വദേശികളായ യുവതിക്കും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുനിൽ കുമാറിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പോലീസ് പരാതിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, സുനിൽ കുമാറും കിരൺ ദീപ് കൗറും മുൻപ് വിവാഹിതരായിരുന്നു. ഇവർ പിന്നീട് വിവാഹമോചനം നേടി. വിവാഹബന്ധം വേർപെടുത്തിയ ശേഷം കിരൺ ദീപ് കൗർ മറ്റൊരാളെ വിവാഹം ചെയ്യുകയും, ഈ വർഷം ഓഗസ്റ്റ് മാസത്തിൽ വിദ്യാർത്ഥി വിസയിൽ ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു.

എന്നാൽ, ഈ വിവാഹമോചനവും പുനർവിവാഹവും കിരൺ ദീപ് കൗറിന് ബ്രിട്ടനിലേക്ക് എളുപ്പത്തിൽ കുടിയേറാനുള്ള ഒരു തന്ത്രമായിരുന്നു എന്നാണ് സുനിൽ കുമാറിന്റെ കുടുംബം ആരോപിക്കുന്നത്. ഈ കാര്യങ്ങളെല്ലാം സുനിൽ കുമാറിന് അറിയാമായിരുന്നെന്നും, മാത്രമല്ല, മുൻ ഭാര്യയുടെ രണ്ടാം വിവാഹത്തിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും കുടുംബം പറയുന്നു. ഇതിലും ഗുരുതരമായ ആരോപണം, കിരൺ ദീപ് കൗറിന് വിദേശത്തേക്ക് പോകാനുള്ള പണം കണ്ടെത്തുന്നതിനായി സുനിൽ കുമാർ സ്വന്തം ഭൂമി വിറ്റുവെന്നതാണ്.

എന്നാൽ, കിരൺ ദീപ് കൗർ ബ്രിട്ടനിലെത്തിയ ശേഷം, സുനിൽ കുമാറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. മകന്റെ ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും യുവതി മറുപടി നൽകിയില്ലെന്ന് സുനിൽ കുമാറിന്റെ അമ്മ പരാതിയിൽ പറയുന്നു. താൻ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തയാൾ പെട്ടെന്ന് ആശയവിനിമയം നിർത്തലാക്കിയതോടെയുണ്ടായ കടുത്ത മാനസിക പ്രയാസം താങ്ങാനാവാതെയാണ് സുനിൽ കുമാർ ജീവനൊടുക്കിയത്. തിങ്കളാഴ്ച ഗാഡി തോഗാഡിലെ ഒരു കനാലിൽ ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

കിരൺ ദീപ് കൗറിനെ വിവാഹമോചനം ചെയ്യാനും രണ്ടാമത് വിവാഹം കഴിക്കാനും അവരുടെ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും, മുഴുവൻ സംഭവങ്ങളും വിദേശത്തേക്ക് പോകാൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും സുനിൽ കുമാറിന്റെ സഹോദരി ആരോപിക്കുന്നു. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ച് ലുധിയാന പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News