മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫംഗം ചമഞ്ഞ് വന്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം; അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മാനേജരില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചത് അമ്പതിനായിരം രൂപ; വൃക്ക രോഗിക്ക് ചികിത്സ സഹായമെന്ന നിലയില്‍ തട്ടിപ്പു നടത്തിയെന്ന് സൂചന

മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫംഗം ചമഞ്ഞ് വന്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം

Update: 2025-12-06 07:35 GMT

കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് -ടൂറിസം വകുപ്പ് മന്ത്രി പി.എമുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യാള്‍ അറസ്റ്റില്‍ കോട്ടയം സ്വദേശിയും ആന്തൂര്‍ ധര്‍മ്മശാല കൂളിച്ചാലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ എം. ബോബി (48) യെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. എ. ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടല്‍ മാനേജര്‍ നീലേശ്വരം സ്വദേശി എന്‍.രാഗേഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബര്‍ നാലിന് വ്യാഴാഴ്ച വൈകുന്നേരം 6.30 മണിക്കാണ് സംഭവം. പരാതിക്കാരന്‍ മാനേജരായി ജോലി ചെയ്യുന്ന ഹോട്ടലിലെത്തിയ പ്രതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന് തെറ്റിദ്ധരിപ്പിച്ച് വൃക്ക രോഗിയായ യുവാവിന്റെ ചികിത്സാ സഹായത്തിനായി അരലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

കേസെടുത്ത പോലീസ് അന്വേഷണത്തില്‍ തട്ടിപ്പുവീരനാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി താമസിക്കുന്ന ധര്‍മ്മശാലയിലെ വാടക വീട്ടിലെത്തി പരിശോധിച്ചെങ്കിലും പോലീസിനെ കണ്ട് മട്ടുപ്പാവിലെ ഫ്രിഡ്ജ് ബോക്‌സില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വൃക്ക രോഗിക്ക് ചികിത്സ സഹായമെന്ന പേരില്‍ അച്ചടിച്ച റസീറ്റ് ബുക്കും പ്രതി തട്ടിപ്പു നടത്തിയതും കണ്ടെത്തി.

യുവാവിനെ മറ്റുള്ളവരുടെ ശ്രദ്ധയില്‍വൃക്ക രോഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് അറിയാതെ രസീറ്റ് അടിച്ച് പണം പിരിച്ച് പ്രതി തട്ടിയെടുക്കുകയായിരുന്നു. പ്രതി കണ്ണൂര്‍ നഗരത്തില്‍ നിന്നു മാത്രം അര ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ഇരുപതിനായിരം രൂപ ഒരു ഗ്രാനേറ്റ് - മാര്‍ബിള്‍ കടയില്‍ നിന്നാണെന്ന് രസീതിന്റെ കൗണ്ടര്‍ ഫയലില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

Tags:    

Similar News