'ചുമ്മാ...പണിക്ക് പോയി അടി വെച്ചിട്ട് വന്നോളും; എവിടെയെങ്കിലും കയറിയാൽ ആദ്യം മര്യാദക്ക് നിൽക്കാൻ പഠിക്ക്...!!'; പുതിയ ജോലി കണ്ടെത്താൻ ബന്ധുവിന്റെ ഉപദേശം; സ്ഥിരം കുത്തുവാക്കുകളും വേറെ; ഒടുവിൽ കലി കയറി യുവാവ് ചെയ്തത്; ശുചിമുറിയിലെ കാഴ്ച കണ്ട് കരഞ്ഞ് നിലവിളിച്ച് അമ്മായി

Update: 2025-08-28 10:06 GMT

സൂറത്ത്: ജോലി കണ്ടെത്താനും അമ്മയോടൊപ്പം താമസം മാറാനും ആവശ്യപ്പെട്ട അമ്മായിയുടെ മൂന്നുവയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രെയിൻ ശുചിമുറിയിൽ ഉപേക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 25കാരനായ വികാസ് ഷായാണ് ഖുശിനഗർ എക്സ്പ്രസിലെ എസി കോച്ചിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരനായ ആരവിന്റെ മരണത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 'ചുമ്മാ...പണി സ്ഥലങ്ങളിൽ പോയി അടി വെച്ചിട്ട് വന്നോളുമെന്നും എവിടെയെങ്കിലും കയറിയാൽ ആദ്യം മര്യാദക്ക് നിൽക്കാൻ പഠിക്ക്'. എന്നുമൊക്കെ സ്ഥിരം കുത്തുവാക്കുകൾ കേട്ട് വൈര്യാഗ്യം കയറിയാണ് അരുംകൊല നടന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി തേടിപ്പോയിരുന്ന വികാസ്, ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷം സഹപ്രവർത്തകരുമായി വഴക്കുണ്ടാക്കി നാട്ടിൽ തിരിച്ചെത്തുകയായിരുന്നു പതിവ്. പിന്നീട് അമ്മയോടും സഹോദരിയോടൊപ്പം അമ്മയുടെ സഹോദരിയായ ദുർഗാവതിയുടെ വീട്ടിൽ താമസമാരംഭിച്ചു. ജോലി അന്വേഷിച്ചാണ് വന്നതെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരുവിധ ശ്രമങ്ങളും നടത്തിയിരുന്നില്ല.

വികാസിന്റെ ഈ ചിട്ടയില്ലാത്ത ജീവിതരീതിയെ തുടർന്ന്, ജോലി കണ്ടെത്താനും സ്വന്തം കാലിൽ നിൽക്കാനും അമ്മയോടൊപ്പം താമസിച്ചു വീട്ടിൽ നിന്ന് മാറാനും ദുർഗാവതി ഉപദേശിച്ചു. ഈ ഉപദേശം വികാസിനെ പ്രകോപിപ്പിക്കുകയും ഇതിന്റെ വൈരാഗ്യത്തിൽ ദുർഗാവതിയുടെ മകനായ ആരവിനെ കൊലപ്പെടുത്തുകയുമായിരുന്നു.

മുംബൈയിലേക്ക് സൗരാഷ്ട്ര എക്സ്പ്രസിൽ കുട്ടിയുമായി എത്തിയ വികാസ്, ഖുശിനഗർ എക്സ്പ്രസിലെ ശുചിമുറിയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ച മുംബൈ ലോകമാന്യതിലക് ടെർമിനലിൽ ട്രെയിൻ എത്തിയപ്പോഴാണ് ശുചീകരണ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി ബാന്ദ്രയിൽ നിന്നാണ് പ്രതി പിടിയിലായത്. ജോലി കണ്ടെത്താൻ ഉപദേശിച്ച ബന്ധുവിനോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.    

Tags:    

Similar News