ഉപേക്ഷിക്കപ്പെട്ട നിലയില്‍ നീല ബാഗ്, ഉടമസ്ഥനില്ല: സംശയം തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവ്; ബാഗില്‍ നിന്ന് കിട്ടിയത് 10 കിലോ കഞ്ചാവ്; സംഭവം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

Update: 2024-11-14 13:52 GMT

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വലിയ തോതില്‍ കഞ്ചാവ് പിടിച്ചെടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പതിവ് പരിശോധനക്കിടെ റെയില്‍വേ പൊലീസിന് മൂന്നാം പ്ലാറ്റ്ഫോമിലെ ഒരു ഇരിപ്പിടത്തിന് സമീപം സംശയാസ്പദമായ നിലയില്‍ ഉപേക്ഷിച്ച ബാഗ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അത് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആളുകള്‍ ഇരിക്കുന്നതിന് താഴെയായി ആരും ഇല്ലാതെ അനാഥമായാണ് ബാഗ് ഇരുന്നിരുന്നതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

ബാഗ് തുറന്നപ്പോള്‍ അതില്‍ നിന്നു 9.950 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഇത്ര അധികം കഞ്ചാവ് കൊണ്ടുപോയല്‍ എവിടെയെങ്കിലും വച്ച് പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആയിരിക്കും ഇത്രയും വലിയ രീതിയിലുള്ള ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സ്റ്റേഷനില്‍ സിസിടിവി ഉള്ളതിനാല്‍ പ്രതിയുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതെന്ന് പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത കഞ്ചാവ് പരിശോധിക്കാനായി റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയാസ്പദ വ്യക്തികള്‍, ബാഗുമായി സംബന്ധമുള്ള സിസിടിവി ദൃശ്യങ്ങള്‍, ഇതിന് പിന്നിലുള്ള മറ്റ് ആളുകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Tags:    

Similar News