കുളത്തൂരിൽ വിദ്യാർത്ഥിനിയെ അപ്പാർട്മെന്റിൽ കയറി ബലാത്സംഗത്തിനിരയാക്കി; പീഡിപ്പിച്ചത് സുഹൃത്തെന്ന് പെൺകുട്ടി; പിന്നാലെ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീക്ഷണി; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

Update: 2024-10-10 08:13 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. കുളത്തൂരിൽ വച്ചാണ്‌ പീഡിപ്പിച്ചത് എന്നാണ് പെൺകുട്ടിയുടെ മൊഴി. അപ്പാർട്ട്മെൻ്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കുളത്തൂരിലുള്ള ഒരു അപ്പാർട്മെന്റില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്നാണ് പെൺകുട്ടി പറയുന്നത്.പെൺകുട്ടിയുടെ തന്നെ സുഹൃത്തായ യുവാവാണ് ബലാത്സംഗം ചെയ്തത്. വിദ്യാർത്ഥിനി താമസിക്കുന്ന മുറിയിൽ വച്ചാണ്‌ പീഡനം നടന്നത്. ഉടനെ തന്നെ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കഴക്കൂട്ടം പോലീസിലാണ് പെൺകുട്ടി കേസ് നൽകിയിരിക്കുന്നത്.

'കൂപ്പർ ദീപു' എന്ന് വിളിപ്പേരുള്ള ദീപുവാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിന് ശേഷം പ്രതി കേരളം വിട്ടതായും പോലീസ് പറയുന്നു. അതുപ്പോലെ പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം പ്രതിയുടെ കൈയ്യിൽ തന്നെ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിക്കൊപ്പം മറ്റൊരു റുമേറ്റും സംഭവ സമയത്ത് ഉണ്ടായിരിന്നു.

പീഡനവിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കൂപ്പർ ദീപു പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി. പ്രതിയുടെ കൈയ്യിൽ തന്നെ ദൃശ്യങ്ങൾ ഉണ്ടെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി.

ഇപ്പോഴിതാ പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കേരളത്തിന് പുറത്തും പ്രതിക്കായി അന്വേഷണം പോലീസ് ഉർജ്ജിതമാക്കിയതായി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News