രാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ഒറ്റക്കയ്യന്‍ ജയില്‍പുള്ളിയെ കാണാനില്ലെന്ന് അറിഞ്ഞത് പുലര്‍ച്ചെ അഞ്ച് മണിയോടെയും; ജയില്‍ചാട്ടത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും സംശയം; സൗമ്യയുടെ കൊലയാളിക്കായി കണ്ണൂരില്‍ റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി വ്യാപക തിരച്ചില്‍; കണ്ണൂര്‍ ജയിലില്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ച

രാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Update: 2025-07-25 02:41 GMT

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ സംഭവിച്ച ഗുരുതര വീഴ്ച്ചയുടെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. പ്രതിക്ക് പുറത്തുനിന്നും സഹായം ലഭിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നുണ്ട്. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാത്രി ഒന്നേകാല്‍ മണിയോടെ ഗോവിന്ദച്ചാമി മതിലിന് അരികിലേക്ക് എതതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ജയില്‍ചാടിയെന്ന വിവരം ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത് രാവിലെ അഞ്ച് മണിയോടെയാണ്. എന്നാല്‍ ഈ വിവരം പുറത്തുവിടുന്നതില്‍ അടക്കം അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിഷയം അറിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസിനെ അറിയിച്ചത്. ഇത് ഗുരുതര വീഴ്ച്ചയായി കണക്കാക്കുന്നു. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് മറ്റുള്ളഴവരുടെ സഹായം ലഭിച്ചിരിക്കാമെന്ന കാര്യം ഉറപ്പാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷാ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി ജയില്‍ചാടിയ പ്രതിക്കായി വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ജയില്‍പുള്ളിക്ക് രക്ഷപെടാന്‍ നിരവധി സമയം ലഭിച്ചിരിക്കാമെന്നതാണ് വിഷയം. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ജയിലിനുള്ളില്‍ അധികൃതര്‍ വിശദമായി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് രക്ഷപെട്ടുവെന്ന വിവരം ലഭിച്ചത്. ഇതോടെ തടവുപുള്ളി രക്ഷപെട്ട വിവരങ്ങള്‍ പുറത്തുവിട്ടു. പ്രതിയുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനില്‍ക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊര്‍ണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെണ്‍കുട്ടിയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.

2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടി മരിച്ചു.

Tags:    

Similar News