മുത്തച്ഛനുമായി വാക്ക് തര്‍ക്കം; മദ്യലഹരിയില്‍ എത്തിയ കൊച്ചുമകന്‍ തര്‍ക്കത്തിനിടെ കൈയിലെ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍; ഇയാള്‍ മറ്റ് ചില കേസുകളിലെയും പ്രതിയെന്ന് പോലീസ്

Update: 2025-09-15 01:52 GMT

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാറില്‍ കുടുംബതര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ സന്ദീപ് (28)നെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം നടന്നത്. വീട്ടില്‍ പതിവായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്നും കുടുംബ തര്‍ക്കം കൊലപാതകത്തിലേക്ക് വഴിമാറിയതാണെന്നും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായെത്തിയ സന്ദീപ് മുത്തച്ഛനുമായി തര്‍ക്കത്തിനിടെ കൈയിലെ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.

മറ്റു ചില കേസുകളിലും സന്ദീപ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രാജേന്ദ്രന്‍ കാണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലോട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News