ക്ലാസില്‍ സംസാരിച്ചത് കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചു; അഞ്ച് വിദ്യാര്‍ഥികളോട് കൊടും ക്രൂരത കാട്ടിയത് സ്‌കൂളിലെ പ്രധാനധ്യാപക: അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍
ചെന്നൈ: ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥികളോട് ക്രൂരത കാട്ടി അധ്യാപിക. സംസാരിച്ചത് കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിക്കുകയായിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ഇത്തരത്തില്‍ ഒരു ക്രൂരത കുട്ടകളോട് ചെയ്തത്. ഒരു പെണ്‍കുട്ടി അടക്കം അഞ്ച് പേരുടെ വായിലാണ് ടേപ്പ് ഒട്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണു സംഭവം.
ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്‌കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കള്‍ക്ക് അയച്ചത്. തുടര്‍ന്ന് ഇവര്‍ കലക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു.