സ്വര്‍ണം, വെള്ളി, വജ്രം... മോഷ്ണം പോയത് 31,17,100 രൂപ വിലവരുന്ന 427 ഗ്രാം ഭാരമുള്ള ആഭരണങ്ങള്‍; പോലീസ് അന്വേഷണത്തില്‍ പിടിയിലായത് വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്തിരുന്നയാള്‍; താമസ സ്ഥലത്ത് നിന്നും മോഷണ മുതല്‍ കണ്ടെടുത്തു
ഉഡുപ്പി: ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം, വെള്ളി, വജ്രം അടക്കം 31,17,100 രൂപ മോഷ്ടിച്ച് ഹോം നേഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. താമസസ്ഥലത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സിദ്ധപ്പ കെ കോഡ്ലിയാണ് അറസ്റ്റിലായത്. നവംബര്‍ 17 നായിരുന്നു മോഷണം. ഏകദേശം 427 ഗ്രാം ഭാരമുള്ള ആഭരണം സ്വീകരണമുറിയിലെ ഗ്ലാസ് കാബിനറ്റില്‍ നിന്നും കിടപ്പുമുറിയിലെ അലമാരയില്‍ നിന്നുമാണ് ഇയാള്‍ കൈക്കലാക്കിയത്.
മോഷണം പോയതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ പോലീസില്‍ പരാതി പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. പല തവണകളായി ഇയാള്‍ വീട്ടിലുള്ളിലെ സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയുടെ താമസ സ്ഥലത്തുനിന്നാണ് മോഷണ മുതല്‍ കണ്ടെടുത്തത്.
ഇന്‍സ്പെക്ടര്‍ രാമചന്ദ്ര നായക്കിന്റെ നേതൃത്വത്തില്‍ പിഎസ്‌ഐ ഈരണ്ണ ഷിറഗുമ്പി, ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പിഎസ്‌ഐ പുനീത്, ഉഡുപ്പി സിഇഎന്‍ പൊലീസ് സ്റ്റേഷനിലെ പിഎസ്‌ഐ പവന്‍കുമാര്‍ എന്നിവരും ഉദ്യോഗസ്ഥരായ അബ്ദുള്‍ ബഷീര്‍, സന്തോഷ്, ചേതന്‍, പ്രവീണ്‍ കുമാര്‍, പ്രവീണ്‍ എന്നിവരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയതും മോഷ്ടിച്ച സ്വത്തുക്കള്‍ വീണ്ടെടുക്കുകയും ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കി.