കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു; സംഭവം ചെമ്മാംമുക്കില്‍; തീകൊളുത്തിയത് കാറില്‍ സഞ്ചരിച്ച യുവതിയെയും യുവാവിനെയും; പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍; അക്രമം കാട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

Update: 2024-12-03 16:27 GMT

കൊല്ലം: യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. കൊല്ലം ചെമ്മാംമുക്കിലാണ് സംഭവം.

ചെമ്മാംമുക്കില്‍ കാറില്‍ പോകുകയായിരുന്നു യുവതിയെയും യുവാവിനെയും യുവതിയുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുകയായിരുന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സോണി പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. രാത്രി ഒമ്പത് മണിയോട് കൂടി നഗരത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയെന്ന യുവാവുമാണ് കാറിലുണ്ടായിരുന്നത്.



 പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് മറ്റൊരു യുവാവിനേയും അനിലയേയും ലക്ഷ്യമിട്ടാണ് ഭര്‍ത്താവ് എത്തിയത്. ബേക്കറി നടത്തിപ്പിലെ പങ്കാളിയായ മറ്റൊരു യുവാവിനെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കാറില്‍ ഒപ്പമുണ്ടായിരുന്നത് ജീവനക്കാരനായിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു.

Tags:    

Similar News