'ഇവിടെ മുഴുവൻ വെടിയാണല്ലോ..'; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; തെക്കേക്കരിയിലെ ഷെഡ്ഡിൽ കണ്ടത് പോലീസിനെ അടക്കം ഞെട്ടിപ്പിച്ചു; ചാക്ക് കണക്കിന് ഓലപ്പടക്കവും പ്ലാസ്റ്റിക്ക് ബോളുകളും; തൃശൂരിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
തൃശൂര്‍: തൃശൂരിൽ ഇനി ഉത്സവ സീസണുകളുടെ സമയമാണ്. വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും തൃശൂരുകാരുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങൾ തുടങ്ങുന്നതിന് മുന്നേ തന്നെ അവിടെ വെടിക്കോപ്പുകൾ ഉണ്ടാക്കി തുടങ്ങും. ഇതിനിടയിൽ അനധികൃതമായി കരിമരുന്നുകൾ ഉണ്ടാക്കുന്നതും ജില്ലയിൽ വ്യാപകമാകാറുണ്ട്.
ഇതിനെതിരെ പോലീസ് അടക്കം അധികൃതർ വിവിധയിടങ്ങളിൽ മിന്നൽ പരിശോധനകൾ ശക്തമാക്കാറുണ്ട്. ഇപ്പോഴിതാ,തൃശൂര്‍ വടക്കാഞ്ചേരിയിൽ വൻ തോതിൽ അനധികൃത കരിമരുന്ന് ശേഖരം പോലീസ് പിടികൂടിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
തൃശൂര്‍ വടക്കാഞ്ചേരിയിൽ വൻ തോതിൽ അനധികൃത കരിമരുന്ന് ശേഖരം പോലീസ് പിടികൂടി. വടക്കാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും വൻതോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടിയത്. വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കണ്ടന്നൂർ സുരേഷ് എന്നയാളുടെ ഉമസ്ഥതയിലുളള കുണ്ടന്നൂർ തെക്കേക്കരിയിലുളള ഷെഡ്ഡിൽ നിന്നുമാണ് കരിമരുന്ന് പിടികൂടിയത്. പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്നും, 2.20 കി.ഗ്രാം ഓലപ്പടക്കവും 3.750 കി.ഗ്രാം കരിമരുന്ന് തിരിയും, 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുമാണ് പിടികൂടിയത്.
സംഭവത്തിൽ സുരേഷിനെ പ്രതിയാക്കി കേസ് എടുക്കുകയും ചെയ്തു. തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളോടനുബന്ധിച്ചുളള വെടിക്കെട്ടിനുളള ഒരുക്കം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.