ഓഫീസ് ക്യാബിനില്‍ വച്ച് മാത്രമല്ല, വാഹനത്തില്‍ വച്ചും ലൈംഗിക പീഡനം; മുന്‍ജീവനക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ ഐടി വ്യവസായി ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്റെ രണ്ടര കോടിയുടെ മെര്‍സഡിസ് ബെന്‍സ് ജി-വാഗണ്‍ പിടിച്ചെടുത്ത് ഇന്‍ഫോപാര്‍ക്ക് പൊലീസ്; പ്രതി വേണു ഒളിവില്‍ തുടരുന്നു

വേണു ഗോപാലകൃഷ്ണന്റെ മെര്‍സഡിസ് ബെന്‍സ് ജി-വാഗണ്‍ പിടിച്ചെടുത്ത് ഇന്‍ഫോപാര്‍ക്ക് പൊലീസ്

Update: 2025-09-23 11:34 GMT

കൊച്ചി: കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച് പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ മെര്‍സഡിസ് ബെന്‍സ് ജി-വാഗണ്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് പിടിച്ചെടുത്തു. ഈ വാഹനത്തില്‍ വച്ച് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പരാതി.

പ്രതി വേണു ഗോപാലകൃഷ്ണന്റെ ഓഫീസില്‍ നാളെ പൊലീസ് പരിശോധന നടത്തുമെന്നാണ് സൂചന. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ, വേണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ പ്രതികളായ മൂന്ന് ജീവനക്കാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്ക് സ്വാധീനമുള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വേണുവിന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.

ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപണമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭ്യമാണെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍, ഭീഷണിപ്പെടുത്തിയെന്ന കുറ്റം മാത്രം ചുമത്തപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കബ് പി. തമ്പി, എബി പോള്‍, ബിമല്‍രാജ് ഹരിദാസ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ക്ക് ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വേണു ഗോപാലകൃഷ്ണന് എതിരെ കേസെടുത്തിരിക്കുന്നത്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി വെളിപ്പെടുത്തിയത്. തൊഴിലിടത്തില്‍ ലൈംഗിക താല്‍പ്പര്യത്തോടെ വേണു ഗോപാലകൃഷ്ണന്‍ പെരുമാറിയെന്നാണ് ആക്ഷേപം. കേസില്‍ പ്രതിയായതോടെ വേണു ഗോപാലകൃഷ്ണന്‍ ഒളിവിലാണ്.

പരാതിക്കാരിയായ യുവതി ലിറ്റ്മസ് കമ്പനിയില്‍ നേരിട്ട ക്രൂരതകള്‍ മറുനാടനോട് തുറന്നുപറഞ്ഞത് ഇങ്ങനെ

എല്ലാവരും പറയുന്നത് ഞങ്ങള്‍ അവരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് പക്ഷെ വാസ്തവം അതല്ല ഞാന്‍ പോലീസില്‍ പരാതി കൊടുക്കാന്‍ ഇരിക്കുവായിരിന്നു. ലിറ്റ്മസ് കമ്പനിയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് വരെ ഞാന്‍ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു.ജൂലൈ മാസം പതിനൊന്നാം തീയതിയാണ് പരാതി നല്‍കിയത്. ഇതിന് മുന്നേയും പരാതി നല്‍കിയിരുന്നു. പക്ഷെ അവര്‍ ആരും പരാതി പരിഗണിച്ചിട്ടില്ല. പരാതി ഞാന്‍ ഒഫീഷ്യലി ഫയല്‍ ചെയ്തപ്പോള്‍ തന്നെ എന്നെ സ്ഥാപനത്തില്‍ നിന്ന് പറഞ്ഞുവിട്ടു. പരാതി പിന്‍വലിക്കാനും സമ്മര്‍ദ്ദം ഉണ്ടായി. അതുപോലെ ആ ഓഫീസിലുള്ളവര്‍ക്കും അറിയാം നടന്ന കാര്യം എന്താണെന്ന്. ജോലി പോകുമെന്ന് കരുതി ആരും മുന്നോട്ട് വരില്ല.

ലൈംഗികതിക്രമത്തെ കുറിച്ച് ഭര്‍ത്താവിനോട് പറയാനുള്ള സാഹചര്യം വന്നു. ഞാന്‍ ഒന്നരക്കൊല്ലമായി അവിടെ ലൈംഗികതിക്രമത്തിന് ഇരയായിരിന്നു. അയാള്‍ മോശമായി മെസ്സേജുകള്‍ അയക്കും. അശ്ലീല വീഡിയോ അയച്ചു തരും. സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയക്കുമായിരുന്നു. മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുമായിരുന്നു. അതുപോലെ ഓഫീസിലിരിക്കുമ്പോള്‍ അയാളുടെ ക്യാബിനില്‍ എന്നെ വിളിച്ചുവരുത്തി മോശമായ രീതിയില്‍ സ്പര്‍ശിക്കുക ഇതെല്ലാം ഞാന്‍ അവിടെ അനുഭവിച്ചതാണ്.

നമ്മള്‍ എത്രത്തോളം ശക്തരാണെന്ന് പറഞ്ഞാലും...ഇപ്പൊ എല്ലാവരും ചോദിക്കുന്നുണ്ട് ഒന്നരക്കൊല്ലമായി എന്ത് ചെയ്യുകയായിരുന്നുവെന്ന് ഞാന്‍ ശക്തമായി പ്രതിരോധിക്കാനെ ശ്രമിച്ചിട്ടുള്ളൂ ഇതെല്ലാം ഞാന്‍ ചെയ്തിരുന്നു. ജനുവരിയില്‍ ഞാന്‍ കല്യാണം കഴിഞ്ഞപ്പോള്‍ ആള്‍ക്ക് ഞാന്‍ രാജിക്കത്ത് വരെ കൊടുത്തിരുന്നു. പക്ഷെ എന്നെ പറഞ്ഞുവിടാന്‍ കൂട്ടാക്കിയില്ല. അത് പറയുമ്പോള്‍ എല്ലാം അയാള്‍ പറയുന്നത് എന്റെ ടൈപ്പ് പോലെത്തെ ആളെ കണ്ടുപിടിച്ച് താ..എന്നാണ്. ഇന്റര്‍വ്യൂ ചെയ്യുന്നത് എന്റെ റോള്‍ അല്ല. അതുപോലെ കല്യാണം കഴിഞ്ഞശേഷം ശല്യം കുറച്ചുകൂടെ കൂടി. ഞാനും ഭര്‍ത്താവുമായിട്ടുള്ള കിടപ്പറ രംഗങ്ങള്‍ വേണം. അത് കാണണമെന്ന് പറയും. നീ എങ്ങനെയാ ചെയ്യുന്നത് അത് പറയണം. ഇതൊക്കെ പറയാന്‍ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്.

പറയാന്‍ ആണെങ്കില്‍ ഒരുപാട് ഉണ്ട്. വെറും 10% മാത്രമേ എനിക്ക് പറയാന്‍ പറ്റൂ. കാരണം എന്റെ പിള്ളേര് ഇത് കണ്ടു കൊണ്ടിരിക്കുകയാണ്. ഈ വീഡിയോസ് ഓക്കേ എക്കാലത്തും യൂട്യൂബില്‍ കാണും. പിന്നെ ഞാന്‍ ഓസ്ട്രേലിയയില്‍ പോയപ്പോള്‍ ഭയങ്കര ശല്യമായിരുന്നു. ഞാന്‍ ഈ ഹണി ട്രാപ്പില്‍പ്പെടുത്തി എന്ന് പറയുന്നില്ലേ...ഞാന്‍ അയാളെ അങ്ങനെ ചെയ്തിട്ടുണ്ടെന്ന ഒരു പ്രൂഫ് കാണിക്ക്. ഞാന്‍ അയാളോട് എപ്പോഴാണ് ഈ 'ഹണി' വര്‍ത്തമാനം പറഞ്ഞിരിക്കുന്നത്. അയാള്‍ എപ്പോഴൊക്കെ ശല്യം ചെയ്ത വന്നാലും ഞാന്‍ അതെല്ലാം നിരസിച്ചിട്ടേ ഉള്ളൂ. ഇക്കാര്യം ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞാപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു ഇനി അവിടെ ജോലി ചെയ്യുന്നത് നിര്‍ത്തിക്കോ എന്ന്. ഞാന്‍ ഇത് വേണുവിനോടും പറഞ്ഞു പിന്നെ അയാള്‍ എന്നോട് തര്‍ക്കിച്ചത് നീ എന്തിന് എല്ലാം തുറന്നുപറഞ്ഞു എന്നായിരുന്നു. അപ്പോള്‍ തന്നെ എന്റെ ഭര്‍ത്താവ് വേണുവിന്റെ ഭാര്യയെ വിളിച്ചു എല്ലാ കാര്യവും പറഞ്ഞു.

അങ്ങനെ പ്രൂഫ് സഹിതം കാണിച്ച് കൊടുത്തപ്പോള്‍ അയാളുടെ ഭാര്യ തന്നെ ഞങ്ങളോട് മാപ്പ് പറഞ്ഞു. അങ്ങനെ ഞാന്‍ സഹിച്ച എല്ലാ പീഡനങ്ങളും പറഞ്ഞ് ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല അയാള്‍ പണത്തിന്റെ സ്വാധീനത്തില്‍ എന്തും ചെയ്യും. ഞാന്‍ ഇപ്പോള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി അതിന്റെ പേരിലാണ് എനിക്ക് ഇപ്പോള്‍ ഈ ഗതി. ഞങ്ങള്‍ ആരെയും വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കിയിട്ടില്ല. അതൊക്കെ ഇപ്പോ റിപ്പോര്‍ട്ട് വരുമ്പോള്‍ പുറത്തുവരുമല്ലോ.എല്ലാം രമ്യതയില്‍ തന്നെ അവസാനിപ്പിക്കാന്‍ ആയിരുന്നു ഞങ്ങളും വിചാരിച്ചത്. 30 കോടി പോയിട്ട് 30 രൂപപോലൂം..വല്ല പൈസേടെ കാര്യമാണെങ്കില്‍ വിട്ടോ എന്നുവരെ എന്റെ ഭര്‍ത്താവ് പറഞ്ഞു. ഞങ്ങളെ അറസ്റ്റ് ചെയ്ത് അന്ന് മുതല്‍ വേണു ഒളിവിലാണ്.

ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മുങ്ങുന്നത്. 20 കോടി 10 കോടിയിടെ ചെക്ക് കിട്ടി എന്നൊക്കെ പറയുന്നത് വെറും വ്യാജമാണ്. ഞങ്ങള്‍ക്ക് ഒരിടത്ത് നിന്നും ചെക്ക് കിട്ടിയിട്ടില്ല. വേണുവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഒരു 50000 രൂപ എനിക്ക് വന്നു. ഒരു കൊല്ലമായി ഞാന്‍ അയാളുടെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഫോട്ടോ സഹിതം പത്രങ്ങളില്‍ വന്നു അതില്‍ ഒന്നും എനിക്ക് പ്രശ്‌നമില്ല. എനിക്ക് ഒന്നേ ചെയ്യാന്‍ പറ്റൂ. എന്റെ നീതിക്ക് വേണ്ടി ഞാന്‍ പോരാടും. അതുപോലെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് ആത്മഹത്യയെ കുറിച്ച് പോലും ഞാന്‍ ചിന്തിക്കാത്തത്.

Full View

പരാതിയിലെ ആക്ഷേപങ്ങള്‍

താന്‍ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ആദ്യകാലത്ത് സിഇഒ മാന്യമായാണ് പെരുമാരിയതെന്നും പിന്നീട് അത് വഴിതെറ്റിയെന്നുമാണ് യുതി പരാതിയില്‍ ആരോപിക്കുന്നത്. സ്വകാര്യ ഫോണ്‍ നമ്പര്‍ വഴി വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യ മാസങ്ങളില്‍ ജോലിയുടെ പേരില്‍ അദ്ദേഹത്തിന്റെ ക്യാബിനില്‍ ഇരുത്തി. ഉച്ചഭക്ഷണം പോലും അദ്ദേഹത്തോടൊപ്പം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനമുണ്ടാിരുന്നു. അതുപോലെ മറ്റ് ജീവനക്കാരുമായി സംസാരിക്കുകയോ ബന്ധം സ്ഥാപിക്കാനോ ചെയ്യരുതെന്നും പറഞ്ഞുവെന്നും യുവതി പറയുന്നു.

ഇതിനിടെ സിഇഒ കുടുംബവുത്തിനൊപ്പം അവധിക്കാല യാത്രക്കായി യുഎസില്‍ പോയപ്പോഴാണ് തന്നോട് ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിച്ചത് എന്നാണ് യുവതി ആരോപിക്കുന്നത്. തന്നില്‍ അമിതമായ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പോണ്‍ വെബ്സൈറ്റുകളില്‍ നിന്ന് അശ്ലീല വീഡിയോകള്‍ അയച്ചുതന്നുവെന്നും യുവതി ആരോപിക്കുന്നു. പിന്നീട് വാട്ട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരം മോശമായി രീതിയില്‍ മെസ്സേജുകള്‍ അയച്ചു, ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയന്നാണ് യുവതി ആരോപിക്കുന്നത്. സഹകരിക്കണെന്ന വിധത്തില്‍ സംസാരിച്ചു. നിസരിച്ചപ്പോള്‍ ഇതൊക്കെ ജോലിയുടെ ഭാഗമാണെന്ന് പറയുകയും ഉയര്‍ന്ന ശമ്പളവും അയാള്‍ ഓഫര്‍ ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ഒരു ദിവസം സോഫയിലിരുന്ന് എന്റെ പേര് വിളിച്ചുകൊണ്ടുള്ള മോശം പ്രവര്‍ത്തി ചെയ്യുന്ന വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. അമേരിക്കയില്‍ നിന്നും തിരിച്ചുവന്നതിന് ശേഷവും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. കാക്കനാടുള്ള ഒരു അപ്പാര്‍ട്‌മെന്റിലേക്ക് വരണമെന്ന് ക്ഷണിച്ചു. ഓഫീസ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി. വിമാനയാത്രയില്‍ വെച്ച് ലൈംഗിക അതിക്രമം ഉണ്ടായെന്നുമാണ് പരാതിയില്‍ പറയുന്നത്. സിംഗപ്പൂരില്‍ വെച്ച് നിര്‍ബന്ധിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മൂന്നാറിലേക്ക് ഔദ്യോഗിക സംഘത്തോടൊപ്പം യാത്ര നടത്തിയപ്പോല്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കവേ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാല്‍ എന്നെ മാനസികമായി തളര്‍ത്തുകയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു യാത്രക്കിടെ മൂന്ന് പേര്‍ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ഇത് സഹിക്കാന്‍ സാധിച്ചില്ലെന്നുമാണ് യുവതി ആരോപിക്കുന്നത്.

സിഇഒയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചപ്പോള്‍ ആണ് അയാളെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് പറഞ്ഞ് ഞങ്ങളെ അറസ്റ്റ് ചെയ്തത്.അതും അയാളുമായി പരിചയമുള്ള പോലീസിനെ വെച്ചായിരുന്നു ഈ പ്രവര്‍ത്തി ചെയ്തതെന്നും പരാതിക്കാരി ആരോപിക്കുന്നത്.

Tags:    

Similar News