സ്വകാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണം; രാത്രിയോടെ ആനക്കൊമ്പുമായി രണ്ട് പേരും പിടിയില്‍; പിടിച്ചത് 4 കിലയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പ്; വീട്ടില്‍ നിന്ന് മോഷ്ടിച്ചതെന്ന് പ്രതികള്‍

Update: 2024-12-08 04:41 GMT

തിരുവനന്തപുരം: വെള്ളനാട് ക്ഷേത്രത്തിന് സമീപത്തു വച്ച് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. വനംവകുപ്പിന്റെ സ്‌പെഷ്യല്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. മേമല സ്വദേശി വിനീത് 31 വെള്ളനാട് സ്വദേശി നിബു ജോണ്‍ 33 എന്നിവരാണ് മോഷ്ഠിച്ചെടുത്ത ആനകൊമ്പുമായി പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 4 കിലയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു.

സ്വകാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഇവര്‍ പ്രത്യേക സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കള്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടുകയായിരുന്നു. ഫോറസ്‌റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്നു ഇരുവരും. തുടര്‍ന്ന് ഫ്‌ലയിങ് സ്‌ക്വാദ് ഡി എഫ് ഓ ശ്രീലേഖയുടെ നേതൃത്വത്തില്‍ ആയിരുന്നു ആനക്കൊമ്പ് പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

ആനക്കൊമ്പ് നഗരത്തിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ ശ്രീജു എസ്,ചൂളിയമല സെഷന്‍ ഫോറെസ്‌റ് ഓഫീസര്‍ അനീഷ് കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസ് വിനോദ്, വാച്ചര്‍ പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കു ഒപ്പം പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News