കണ്ണപുരം കീഴറയിലെ വാടക വീട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ അനൂപ് മരക്കാര്‍ ഒളിവില്‍; മുഹമ്മദ് ഷസാമിന്റെ മരണം അതിദാരുണം; സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നും ദേഹത്ത് വീണ് പരുക്കേറ്റു; കൊല്ലപ്പെട്ടത് മുഖ്യപ്രതി അനൂപ് മാലിക്കിന്റെ അടുത്ത ബന്ധു; മാലിക്ക് മലബാറിലെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ തോഴന്‍

മാലിക്ക് മലബാറിലെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ തോഴന്‍

Update: 2025-08-30 10:43 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ നടുക്കിയകണ്ണപുരം കീഴറയില്‍ 'വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് ഷസാം കൊല്ലപ്പെട്ടത് മുറിയില്‍ ഉറങ്ങി കിടക്കുമ്പോഴാണെന്ന് പൊലിസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ' സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ തൊട്ടടുത്തെ മുറിയിലാണ് ഇയാള്‍ ഉറങ്ങിക്കിടന്നിരുന്നത്. ഉഗ്രശബ്ദത്തോടെ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ സ്‌ഫോടനമുണ്ടാവുകയും കട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന ഷസാമിന്റെ ദേഹത്തേക്ക് മേല്‍ക്കൂര തകര്‍ന്നു വീഴുകയുമായിരുന്നു.

സ്‌ഫോടനത്തില്‍ ഷസാമിന്റെ ശരീരത്തിലെ ചില ഭാഗങ്ങള്‍ ചിതറിയതായി സൂചനയുണ്ട്. ഇയാള്‍ മാത്രമേ സ്‌ഫോടന സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഇതിനിടെ സ്ഫോടനത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അനൂപ് മാലിക് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്‌ക്കെടുത്തത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം.

2016-ല്‍ നടന്ന പൊടിക്കുണ്ട് സ്‌ഫോടനക്കേസിലെ പ്രതിയാണിയാള്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഷസാദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മുഖ്യപ്രതി അനൂപ് മാലിക്കിന്റെ അടുത്ത ബന്ധു കൂടിയാണ് ഷസാം.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം നടന്നത് ഉത്സവാഘോഷങ്ങള്‍ക്ക് ലൈസന്‍സില്ലാതെ ഗുണ്ടും മറ്റും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിച്ചു കൊടുക്കുന്നയാളാണ് അനൂപ് മരക്കാര്‍ ' കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. നിരവധി സ്‌ഫോടക കേസിലെ പ്രതിയെ ചൊല്ലി കോണ്‍ഗ്രസ് - സി.പി.എം നേതാക്കള്‍ പരസ്പരം പഴിചാരി രംഗത്തുവന്നിട്ടുണ്ട്.

നേരത്തെ സമാന കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ തോഴനായാണ് ഇയാള്‍ അറിയപ്പെടുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ഉത്സവങ്ങളില്‍ വെടിക്കെട്ടിനായി പടക്കങ്ങള്‍ വന്‍തോതില്‍ എത്തിക്കുന്നത് ഇയാളാണ് യാതൊരു ലൈസന്‍സുമില്ലാതെയാണ് ഇയാള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.

2016ലെ കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ട് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനൂപ് മാലിക്കാണ് ഹാര്‍ഡ് വെയര്‍ -ഇലക്ടിക്ക് സ്ഥാപന ഉടമയെന്ന നിലയില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി.

പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അനൂപിനെ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അനൂപ് മാലിക്കിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

അനൂപ് കോണ്‍ഗ്രസിന്റെ അടുത്തയാളാണെന്ന് കെ കെ രാഗേഷ് ആരോപിച്ചു. ഉത്സവകാലമല്ലാതിരുന്നിട്ടും ഇത്രയും മാരകമായ സ്ഫോടക വസ്തുക്കള്‍ എന്തിനാണ് നിര്‍മിക്കുന്നതെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.

Tags:    

Similar News