നാലര വയസുകാരന്‍ നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തി; കാലില്‍ ചട്ടുകം വച്ച് പൊള്ളിച്ച് അമ്മ; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അപകടത്തില്‍പെട്ടതെന്ന് കള്ളം പറഞ്ഞു; ഡോക്ടര്‍മാര്‍ക്ക് തോന്നിയ അന്വേഷണത്തില്‍ തെളിഞ്ഞത് അമ്മയുടെ കൊടും ക്രൂരത; അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-09-28 05:52 GMT

കായംകുളം: എല്‍കെജിയില്‍ പഠിക്കുന്ന മകനെ നേരെ അമ്മയുടെ ക്രൂരത. നാലര വയസ്സുകാരനായ മകന്‍ നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതില്‍ ദേഷ്യം തോന്നിയ അമ്മ ചട്ടുകം ചൂടാക്കി കുഞ്ഞിന്റെ കാലില്‍ അമര്‍ത്തി പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടല്ലൂര്‍ വടക്ക് പുതിയവിള അംബികാഭവനില്‍ താമസിക്കുന്ന നിധി (31)നെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ തോന്നിയ സംശയമാണ് ഈ ക്രൂര കൃത്യം പുറത്തറിയാന്‍ സഹായകമായത്.

സെപ്റ്റംബര്‍ 10നാണ് സംഭവം. വീട്ടില്‍ കുട്ടിതയുടെ അമ്മയും മുത്തശ്ശിയും മാത്രമാണ് താസിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ സൈനികനാണ്. അദ്ദേഹം ജോലിസ്ഥലത്താണ്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് വേലഞ്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുട്ടി അപകടത്തില്‍ പെട്ടുവെന്നാണ് അമ്മ അവരോട് പറഞ്ഞത്. എന്നാല്‍ കാലിനെ പൊള്ളല്‍ കണ്ട് മെഡിക്കല്‍ സംഘത്തിന് ഇതില്‍ സംശയം തോന്നി. ഒടുവില്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് മുത്തശ്ശി പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ മൊഴിയില്‍ നിന്നും അമ്മയുടെ ക്രൂരത വ്യക്തമായതോടെ അറസ്റ്റിന് നടപടി തുടങ്ങി. എസ്എച്ച്ഒ സി. അമലിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയുമായി മുന്നോട്ട് പോയത്. എസ്.ഐ. ശ്രീകുമാറിനൊപ്പം സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സനല്‍കുമാര്‍, ജസീല, അര്‍ച്ചന എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News