പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുക്കല്‍ മകളെ കൊണ്ടുപോയത് മാതാപിതാക്കള്‍; ഏഴാം ക്ലാസുകാരിയെ ചൂഷണത്തിന് ഇരയാക്കിയത് തങ്ങള്‍ എന്നു വിളിക്കുന്ന 62കാരന്‍ ബദര്‍ സമന്‍; സഹപാഠി ഉള്‍പ്പെടെ എട്ടുപേര്‍ കൂടി ലൈംഗികമായി ഉപദ്രവിച്ചു; നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അടൂരില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
പെണ്‍കുട്ടിയെ അഞ്ചു വര്‍ഷത്തിനിടെ ലൈംഗികമായി ഉപദ്രവിച്ചത് ഒമ്പതുപേര്‍
പത്തനംതിട്ട: അടൂരില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ അഞ്ച് വര്‍ഷത്തിനിടെ ഒന്‍പത് പേര്‍ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഒന്‍പത് പ്രതികളുള്ള കേസില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. അടൂര്‍ പൊലീസ് എടുത്ത കേസ് നൂറനാട് പോലീസിന് കൈമാറുകയായിരുന്നു. സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിംഗിലാണ് ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. ആറ് വര്‍ഷക്കാലം നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ആദ്യം കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയത് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മന്ത്രവാദിയാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ തന്നെയാണ് മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയത്. ഇയാള്‍ മോശം ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ ശരീരത്ത് സ്പര്‍ശിച്ചെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജാരാക്കും. കഴിഞ്ഞ ദിവസം കേസിലെ 4 പേര്‍ അറസ്റ്റിലായിരുന്നു. 9 പേര്‍ ഉള്‍പ്പെട്ട കേസില്‍ ഇതോടെ 5 പേരാണ് പിടിയിലായിരിക്കുന്നത്. ഇനി നാല് പേര്‍ കൂടിയുണ്ട്. ഇവരില്‍ രണ്ട് പേര്‍ വിദേശത്താണുള്ളത്.
സ്‌കൂളില്‍ നടന്ന കൗണ്‍സലിങിലാണ് പെണ്‍കുട്ടി അതിക്രമ വിവരം വെളിപ്പെടുത്തിയത്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അതിക്രമത്തിനിരയായതെന്നാണ് പരാതി. പഠനത്തില്‍ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് കുട്ടിയെ ബദര്‍ സമനരികിലെത്തിച്ചത്. അന്ന് മോശമായ ഉദേശത്തോടെ സമന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പിന്നീടുള്ള വര്‍ഷങ്ങളില്‍ സഹപാഠി ഉള്‍പ്പെടെ എട്ടുപേര്‍ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തന്റെ നഗ്‌നദൃശ്യങ്ങള്‍ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും സ്‌കൂള്‍ അധികൃതരും ഇടപ്പെട്ടാണ് സംഭവം പോലീസില്‍ അറിയിച്ചത്. നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.