13 വര്‍ഷമായി ജയേഷും റാന്നിക്കാരന്‍ വിഷ്ണുവും ഉറ്റ ചങ്ങാതിമാര്‍: നീലമ്പേരൂരുകാരനും അടുത്ത സുഹൃത്ത്; ഭാര്യയുടെ ഫോണില്‍ കണ്ടത് അരുതാത്ത രംഗങ്ങളും ചാറ്റുകളും; ഇരുവരെയും വിളിച്ചു വരുത്തി കൊടും പ്രതികാരം; രശ്മിയെ കൊണ്ട് സ്റ്റാപ്ലര്‍ അടിപ്പിച്ചത് വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷ; ജയേഷ് പോക്സോ കേസിലും പ്രതി
13 വര്‍ഷമായി ജയേഷും റാന്നിക്കാരന്‍ വിഷ്ണുവും ഉറ്റ ചങ്ങാതിമാര്‍
പത്തനംതിട്ട: ഉറ്റ ചങ്ങാതിമാരായി കൂടെ കൂട്ടിയവര്‍, ഊണിലും ഉറക്കത്തിലും സ്വന്തം വീട്ടില്‍ എന്തിനുമേതിനും സ്വാതന്ത്ര്യം നല്‍കിയവര്‍, അവര്‍ക്ക് ഭാര്യയുമായി ഉണ്ടായിരുന്ന അരുതാത്ത ബന്ധം മനസിലാക്കിയതാണ് കോയിപ്രത്തെ ക്രൂരപീഡനത്തിന് കാരണമായതെന്ന് പോലീസ്. നിഴലു പോലെ കൂടെ നടന്ന സുഹൃത്തുക്കളും വിശ്വസിച്ച് ഒപ്പം കൂട്ടിയ ഭാര്യയും കാണിച്ച കൊടുംചതിക്ക് അതേ നാണയത്തില്‍ പക വീട്ടുകയായിരുന്നു ജയേഷ്.
ഇവരെ രണ്ടു പേരെ മാത്രമേ ജയേഷ് ക്രൂരപീഡനത്തിന് ഇരയാക്കിയിട്ടുള്ളൂ. അത് ഭാര്യ രശ്മിയെ കൊണ്ട് ചെയ്യിച്ചത് അവര്‍ക്കുള്ള ശിക്ഷയായിട്ടാണ്. റാന്നി കക്കുടുമണ്‍ സ്വദേശി വിഷ്ണു കെ. ജയന്റെ മൊഴി കാരണം അല്‍പം വഴി തെറ്റിയെന്നതൊഴിച്ചാല്‍ പോലീസ് പോയത് നേര്‍വഴിക്കാണ്. ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം അറുതിയായി. തന്നെ വഞ്ചിച്ചവര്‍ക്കുള്ള ശിക്ഷ സ്വന്തം സ്റ്റൈലില്‍ നല്‍കുകയായിരുന്നു ജയേഷ് എന്ന് വ്യക്തമായി. ഇയാളുടെ ഭീഷണിക്ക് വഴങ്ങി പറഞ്ഞതു മുഴുവന്‍ രശ്മിക്ക് ചെയ്യേണ്ടിയും വന്നു.
13 വര്‍ഷത്തിലേറെയായി ജയേഷും വിഷ്ണുവും ചങ്ങാതിമാരാണ്. ഇവര്‍ ഒന്നിച്ചാണ് ജോലിക്ക് പോയിരുന്നത്. ഏതു സമയത്തും ജയേഷിനെ തേടി രശ്മി വിളിച്ചു കൊണ്ടിരുന്നത് വിഷ്ണുവിന്റെ ഫോണിലേക്കാണ്. സമീപകാലത്ത് വന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്നതാണ് ആലപ്പുഴ നീലമ്പേരൂര്‍ സ്വദേശിയും വിഷ്ണുവിന്റെ ബന്ധുവുമായ പത്തൊന്‍പതുകാരന്‍.
ജയേഷിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരുമാണ് മൂവരും. മര്‍ദനമേറ്റതൊഴികെ റാന്നി സ്വദേശി പോലീസിന് നല്‍കിയ മൊഴികള്‍ മുഴുവന്‍ കളവാണ്. രശ്മിയും വിഷ്ണുവുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും നീലമ്പേരൂര്‍ സ്വദേശിയുമായുളള ചാറ്റും കണ്ടതാണ് ജയേഷിനെ പ്രകോപിപ്പിച്ചത്. യുവാക്കളെ രശ്മിയെ കൊണ്ട് തന്നെ പീഡിപ്പിച്ചതിന് കാരണവും ഇതാണ്. രശ്മിയെ ഭീഷണിപ്പെടുത്തിയാണ് യുവാക്കളെ ഉപദ്രവിക്കാന്‍ പ്രേരിപ്പിച്ചത്. ആകെ ഭയന്ന രശ്മിക്ക് ജയേഷിനെ അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലായിരുന്നു. നിഴലു പോലെ നടന്ന ചങ്ങാതിമാര്‍ വിശ്വാസവഞ്ചന കാണിച്ചത് ജയേഷിന് സഹിക്കാനാവുമായിരുന്നില്ല. അതു കൊണ്ടാണ് ജനനേന്ദ്രിയത്തിലും ശരീരം മുഴുവനും സ്റ്റാപ്ലര്‍ പിന്‍ അടിച്ചതും.
ആലപ്പുഴ സ്വദേശിയായ പത്തൊന്‍പതുകാരനുമായി രശ്മി നടത്തിയ ചാറ്റിങും ജയേഷ് കണ്ടെത്തിയിരുന്നു. ഇയാളുമായി യുവതിക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. എന്നാലും മെസേജുകള്‍ അടിസ്ഥാനമാക്കിയാണ് ക്രൂരമായി മര്‍ദിച്ചതും ജനനേന്ദ്രിയത്തില്‍ മുളകു സ്പ്രേ അടിച്ചതും.
2016 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയേഷ് പ്രതിയായി. കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. തന്നെ വഞ്ചിച്ച ഭാര്യയെ കൊണ്ട് തന്നെ കാമുകനെ മൃഗീയമായ രീതിയില്‍ പീഡിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റാന്നി സ്വദേശിയുടെ മൊഴികളാണ് പോലീസിനെ ആദ്യഘട്ടത്തില്‍ വഴി തെറ്റിച്ചത്. എന്നാല്‍, ആറന്മുള എസ്.ഐ വിഷ്ണുവിന്റെ പഴുതടച്ചുള്ള അന്വേഷണം യഥാര്‍ഥ പ്രതികളിലേക്കും സംഭവങ്ങളിലേക്കുമെത്തി. ആഭിചാരവും ദുര്‍മന്ത്രവാദവും ഹണിട്രാപ്പുമൊക്കെ തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി മെനഞ്ഞ കഥകളാണ്. രണ്ടു യുവാക്കളെ മാത്രമാണ് മര്‍ദിച്ചിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇവരെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രശ്മിയുടെയും ജയേഷിന്റെയും ഫോണുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ കേസിന്റെ അന്വേഷണം കോയിപ്രം പോലീസ് ഏറ്റെടുത്തു.