നഴ്‌സിംഗ് കോളജിലെ റാഗിംഗ്; കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം; നടപടി വിദ്യാര്‍ഥികളുടെ പ്രായം കണക്കിലെടുത്ത്; ഇവര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതും കോടതി പരിഗണിച്ചു
കോട്ടയം: സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ നഴ്സിങ് കോളജ് റാഗിങ് കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചു. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് 50 ദിവസത്തോളമായി ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായം ഉള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യത്തിനുള്ള കോടതി തീരുമാനം.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ദുരന്തമായി മാറിയ റാഗിങ് സംഭവത്തില്‍ നേരിടേണ്ടി വന്നത് അനന്യമായ ക്രൂരതകളായിരുന്നു വ്യക്തിഗത അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തപ്പെട്ട മാനസികവും ശാരീരികവുമായ പീഡനം. ഡമ്പല്‍, കത്തി, കോംപസ്, ബ്ലേഡ് എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കുകയും, മദ്യപാനത്തിനുള്ള പണം നിഷേധിച്ചതിന് ശിക്ഷിക്കപ്പെടുകയും ചെയ്തതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗവ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ താല്പര്യക്കുറവും വീഴ്ചയും
കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തും സംഘവുമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.