കോവളത്ത് പാചക തൊഴിലാളി മരിച്ച സംഭവം; കൊലപാതകം എന്ന് പോലീസ്; കൊല്ലാന്‍ കാരണം അമ്മയുമായി ബന്ധമുണ്ടെന്ന് സംശയത്തില്‍; അയല്‍വാസി അറസ്റ്റില്‍

Update: 2025-09-29 10:23 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോവളത്ത് പാചക തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് കണ്ടെത്തി പോലീസ്. കൊല്ലപ്പെട്ടത് രാജേന്ദ്രന്‍ എന്ന പാചക തൊഴിലാളിയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബബന്ധവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

രാജേന്ദ്രനെ സഹോദരിയുടെ വീട്ടിലെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമായിരിക്കാമെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്ന സംശയങ്ങള്‍ക്കുശേഷമാണ് കൊലപാതക സാധ്യത അന്വേഷിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി രാജീവ് കുറ്റസമ്മതം നടത്തി. അമ്മയായ ഓമനയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നു അദ്ദേഹം സമ്മതിച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോടതി ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News