കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം; വീരാജ്‌പേട്ടയിലെ തോട്ടം ഉടമയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പോലീസ്; കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു; സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അക്രമി സംഘം കവര്‍ന്നു
കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം;
കണ്ണൂര്‍: കണ്ണൂരിന് ഞെട്ടലായി കൊയിലി ഹോസ്പിറ്റല്‍ നടത്തുന്ന കൊയിലി കുടുംബാംഗമായ പ്രദീപന്റെ മരണം വീരാജ്‌പേട്ടയില്‍ നിന്നാണ് കവര്‍ച്ചയ്ക്കിടെ പ്രദീപന്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. കണ്ണൂര്‍ നഗരത്തിലെ അതിപ്രശസ്തമായ ആശുപത്രികളിലൊന്നാണ് കൊയിലി' പ്രദീപന്റെ പിതാവാണ് ഇതിന്റെ സ്ഥാപകന്‍. കണ്ണൂര്‍ ചിറക്കല്‍സ്വദേശിയായ തോട്ടം ഉടമയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഗോണിക്കുപ്പ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ചിറക്കല്‍ സ്വദേശി കൊയിലി പ്രദീപനെയാണ് (49) അതിദാരുണമായി കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ മുറുക്കി തിനു ശേഷമാണ് കൊന്നതെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് സൂചന. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ മൂന്ന് പേര്‍ പ്രദീപന്റെ താമസ സ്ഥലത്തേക്ക് പോകുന്ന സി.സി.സി.ടി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൊലയ്ക്കു പിന്നില്‍ മോഷണമാണ് ലക്ഷ്യമിട്ടതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രദീപന്റെ കഴുത്തിലെ നാല് പവന്റെ മാലയും ഫോണും കാറിന്റെ താക്കോലും നഷ്ടമായിട്ടുണ്ട്. തോട്ടം വില്‍ക്കുന്നതിനായി അഡ്വാന്‍സ് വാങ്ങിയ ഒരു ലക്ഷം രൂപയും നഷ്ടമായതായാണ് വിവരം തോട്ടം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ തുക അഡ്വാന്‍സായി പ്രദീപ് വാങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയാണ് കൊലയാളി സംഘം എത്തിയതെന്ന് പൊലിസ് പറഞ്ഞു.
കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകന്‍ 'കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായപ്രദീപ് കൊയിലിയാണ് മരിച്ചത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല.
പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ് ഇദ്ദേഹം. അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂര്‍). മൃതദ്ദേഹം കൊയിലി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷംസംസ്‌കാരം വെള്ളിയാഴ്ച്ച പയ്യാമ്പലത്ത് നടക്കും.