മാമി തിരോധനക്കേസ്: പുതിയ അന്വേഷണ സംഘത്തിന് മുന്നിലും നിരവധി വെല്ലുവിളികള്‍; അജിത്കുമാറിന് നേരെ വിരല്‍ചൂണ്ടി അന്‍വറും; ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം

നാളെ മുതല്‍ വിശദമായ അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കും

Update: 2024-09-08 14:05 GMT

കോഴിക്കോട്: കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി (മുഹമ്മദ് ആട്ടൂര്‍) തിരോധനക്കേസില്‍ പുതിയ അന്വേഷണം സംഘം അന്വേഷണം തുടങ്ങാനിരിക്കയാണ്. നാളെ മുതല്‍ വിശദമായ അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് കടുക്കും. മുന്‍ അന്വേഷണം സംഘത്തിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും വിശദമായ പരിശോധിച്ച ശേഷമാകും അന്വേഷണം മുന്നോട്ടു പോകുക. അതേസമയം അജിത്കുമാറിലേക്ക് അടക്കം പി വി അന്‍വര്‍ ആരോപണം ഉയര്‍ത്തിയതു കൊണ്ട് അന്വേഷണ സംഘത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്.

പൊലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് മാമിയുടെ കുടുംബവും അറിയിച്ചിട്ടുണ്ട്. തിരോധാനക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

മാമിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് സംഘം രൂപീകരിച്ചത്. സി.ബി.ഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. പൊലീസ് ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കിട്ടിയ വിവരങ്ങളൊന്നും കുടുംബത്തിനോട് പറഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തന്നില്ല. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കുമെന്നും കുടുംബം പറഞ്ഞു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തിന് കൈമാറി. പുതിയ സംഘം നാളെ കുടുംബത്തിന്റെ മൊഴിയെടുത്തേക്കും.

കോഴിക്കോട്ടെ വ്യവസായിയായ മാമിയുടെ തിരോധാനത്തിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്‍വര്‍ ഇന്ന് ആരോപിച്ചത്. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അജിത് കുമാര്‍ അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചു.

അതേസമയം സിബിഐ അന്വേഷണം എന്നആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിന്നോട്ട് പോകണമെന്ന് മാമിയുടെ കുടുംബത്തോട് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. 'ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഇനി രാഷ്ട്രീയമായി മറുപടി പറയാനില്ല. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രമാണ് പ്രതികരിക്കുക. തെളിവുകള്‍ പുതിയ ക്രൈംബ്രാഞ്ച് സംഘത്തിന് സീല്‍ വച്ച കവറില്‍ നല്‍കും.

നാളെ മുതല്‍ വിശദമായ അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കും

Tags:    

Similar News