സിസി ടി വി ദൃശ്യങ്ങളും മൊബൈല്‍ ഫോണും നിര്‍ണായകമായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി പ്രതി പിടിയില്‍; കൊച്ചി സ്വദേശി ഷാജി കോട്ടയം സ്വദേശിനിയെ കൊലപ്പെടുത്തിയത് തര്‍ക്കത്തിന് ശേഷം; ഇരുവരും തമ്മില്‍ മുന്‍പരിചയമുള്ളവര്‍; കൊലപാതക ശേഷം ആത്മഹത്യയെന്നും വരുത്താന്‍ ട്രാക്കില്‍ തള്ളി; ഉപയോഗിക്കാത്ത ട്രാക്ക് ആയതിനാല്‍ ആസൂത്രണം പാളി..!

വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി പ്രതി പിടിയില്‍

Update: 2026-02-24 08:29 GMT

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണുകളുമാണ് പ്രതിയെ പിടികൂടുന്നതില്‍ സഹായകമായത്.

കോട്ടയം സ്വദേശിനിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ പരിചയം ഉള്ളവരാണെന്നാണ് സൂചന. തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത് എന്നാണ് സൂചന. അതേസമയം യുവതി കൊല്ലപ്പെട്ടതോടെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ആത്മഹത്യയെന്ന് വരുത്താനായാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം തള്ളിയത്. എന്നാല്‍, ഈ ട്രാക്ക് ട്രെയിന്‍ ഗതാഗതത്തിന് ഉപയോഗിക്കാത്തതോടെ ഷാജിയുടെ കണക്കുകൂട്ടല്‍ തെറ്റി.

മൃതദേഹം കണ്ടെത്തിയ ശേഷം മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. ഇതില്‍ നിര്‍ണായകമായത് സിസി ടിവി ദൃശ്യങ്ങളായിരുന്നു. സുധാ മണി കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഒരാള്‍ക്കൊപ്പം കാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിച്ചത്.

ഇവിടെ നിന്നും പാലത്തിന്റെ അടിയിലേക്ക് നടന്നു പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉളളത്. പാലത്തിന് അടിയില്‍ വെച്ചു എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് സൂചനകള്‍. വാഹനം നമ്പര്‍ അടക്കം പോലീസ് ഐഡന്റിഫൈ ചെയ്തുവെന്നാണ് വിവരം. യുവതിക്കൊപ്പമുള്ളത് ആരാണെന്ന അന്വേഷണമാണ് പ്രതിയിലേക്ക എത്തിയത്.

പ്രതി തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നതും സമീപത്തുള്ള ഹോസ്റ്റലില്‍ നിന്നും തുണി വാങ്ങി സ്ത്രീയുടെ മൃതദേഹം മറച്ചതും. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു. കൂടാതെ യുവതിയുടെ ശരീരത്തില്‍ നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. യുവതി നഗരത്തിലെ താമസക്കാരിയാണോ അതോ കോട്ടയത്ത് നിന്ന് വന്ന് കൊച്ചിയില്‍ താമസിക്കുന്നതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുകയാണ് പോലീ് ആദ്യം ചെയ്ത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള ഹോസ്റ്റലിലെത്തി വാര്‍ഡനെ കാര്യങ്ങള്‍ ധരിപ്പിച്ചു. സ്ത്രീയുടെ മൃതദേഹമാണെന്നും മൂടാന്‍ തുണി വേണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി വാര്‍ഡന്‍ പറയുന്നു. സമീപവാസിയായ സ്ത്രീയല്ലെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് സംഭവം ചുരുങ്ങുമെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

Tags:    

Similar News