പതിവുപോലെ ഭാര്യയെ ഒരു നോക്ക് കാണാൻ വീഡിയോ കോളിലെത്തിയ ഭർത്താവ്; സംസാരിച്ചിരുന്നതും വഴക്ക് തുടങ്ങി; പരസ്പ്പരം തർക്കിച്ച് മുഴുവൻ ബഹളം; പൊടുന്നനെ കലി കയറി സൗദിയിലിരുന്ന യുവാവിന്റെ കടുംകൈ; വീട്ടുകാർ ഓടിയെത്തിയപ്പോൾ ഫാനിന്റെ മൂട്ടിൽ അതിദാരുണ കാഴ്ച
റിയാദ്: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് വിഡിയോ കോളിനിടെ പ്രവാസി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ മുഹമ്മദ് അൻസാരി (24) ആണ് സൗദി അറേബ്യയിലെ റിയാദിലുള്ള താമസസ്ഥലത്ത് ഞായറാഴ്ച വൈകുന്നേരം ജീവനൊടുക്കിയത്. സംഭവം ബന്ധുക്കളെയും പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ, ആറുമാസം മുൻപാണ് മുഹമ്മദ് അൻസാരിയും സാനിയയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷമാണ് അൻസാരി ജോലി സംബന്ധമായി സൗദിയിലെ റിയാദിലേക്ക് തിരിച്ചത്. ഞായറാഴ്ച വൈകുന്നേരം പതിവുപോലെ ഭാര്യയുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. സംസാരം വാക്കേറ്റത്തിലേക്ക് നീങ്ങുകയും, ദേഷ്യത്തിലായ അൻസാരി ഭാര്യയെ ലൈവായി വിഡിയോ കോളിൽ ഇരുത്തി ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
വിഡിയോ കോളിൽ നടന്ന സംഭവങ്ങളുടെ ഞെട്ടലിൽ നിന്നു മുക്തയാകുന്നതിനു മുൻപ് തന്നെ, സാനിയ സൗദിയിലുള്ള ബന്ധുക്കളെ ഉടനടി വിവരമറിയിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തുമ്പോഴേക്കും അൻസാരിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അൻസാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുവായ അംജദ് അലി അറിയിച്ചു. നിയമപരമായ തടസങ്ങൾ നീക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായതിന്റെ യഥാർത്ഥ കാരണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വിഡിയോ കോളിലെ സംഭാഷണങ്ങൾ സംഭവത്തിന്റെ ചുരുളഴിക്കാനുള്ള പ്രധാന തെളിവുകളായി അന്വേഷണ സംഘം കണക്കാക്കുന്നു. പ്രവാസ ലോകത്ത് ഇത്തരം ദാരുണമായ സംഭവങ്ങൾ വർധിച്ചു വരുന്നതിനിടയിലാണ് ഈ സംഭവം വീണ്ടും ശ്രദ്ധേയമാകുന്നത്. കുടുംബ പ്രശ്നങ്ങളും മാനസിക പിരിമുറുക്കങ്ങളും പ്രവാസികളിൽ ഉണ്ടാക്കുന്ന വിപരീത ഫലങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.