ഭാര്യ സഹോദരന്റെ വിവാഹം നടത്താന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ; ഭാര്യയും അമ്മായിഅമ്മയും അറിയാതെ സ്വകാര്യ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ്; ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു; മുപ്പതുകാരന്‍ അറസ്റ്റില്‍

Update: 2025-07-06 01:10 GMT

മുംബൈ: ഭാര്യാ സഹോദരന്റെ വിവാഹം നടത്താക്കാനാണെന്ന വ്യാജേന ഭാര്യയെയും അമ്മായിയമ്മയെയും നഗ്നപൂജയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിപ്പിച്ചതായി പരാതി. മുപ്പതുകാരനായ യുവാവിനെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. നവി മുംബൈയിലെ താമസസ്ഥലത്ത് ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലായിരുന്നു നിര്‍ഭാഗ്യകരമായ സംഭവം. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളായ കുടുംബാംഗങ്ങളെയാണ് പ്രതി ചതിയില്‍പ്പെടുത്തിയത്.

ഏപ്രില്‍ 15നാണ് സംഭവം തുടങ്ങിയത്. വിവാഹവുമായി ബന്ധപ്പെട്ട നിമിത്തം പൂജ നിര്‍വഹിക്കേണ്ടതുണ്ടെന്ന വ്യാജപ്രതീക്ഷയിലായിരുന്നു യുവാവിന്റെ ആലോചനാപൂര്‍വമായ നീക്കം. തുടര്‍ന്ന് ഒട്ടനവധി തവണ നടന്ന ഈ 'പൂജ'കളില്‍ ഇരുവരെയും പങ്കെടുപ്പിച്ചു. ഇതിനിടെ യുവാവ് ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുകയും ജൂണ്‍ അവസാനം ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയക്കുകയുമായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന്, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നു.

Tags:    

Similar News