മുസ്‌കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾ

Update: 2025-03-19 15:54 GMT

ലഖ്‌നൗ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും ആണ്‍സുഹൃത്തും പിടിയിലായ. മീററ്റിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സൗരഭ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ സൗരഭ് കുമാറിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഭാര്യ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി. ഇപ്പോഴിതാ, കേസിൽ വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അരുംകൊല നടന്നതിന് ശേഷം സൗരഭിനെ കാണാതായതോടെ ആളുകൾ അന്വേഷിച്ചു തുടങ്ങിയപ്പോൾ സൗരഭ് മണാലിയിൽ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്കാൻ പറഞ്ഞത്. ആർക്കും സംശയം തോന്നാതിരിക്കാൻ സാഹിലിനൊപ്പം മണാലിയിൽ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. എന്നാൽ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുസ്കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇവ വിദഗ്ധ പരിശോധനയ്ക്ക് ഇപ്പോൾ അയച്ചിരിക്കുകയാണ്.

സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു ‌മുസ്കാന്റെ അമ്മയായ കവിതാ രസ്തോഗി വ്യക്തമാക്കി. കുടുംബവും കോടിക്കണക്കിനു രൂപയുടെ സ്വത്തും ഉപേക്ഷിച്ചു മുസ്കാനോടൊപ്പം ജീവിക്കാൻ വന്ന സൗരഭിനെ കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും മുസ്കാന്റെ കുടുംബം ആവശ്യപ്പെട്ടു. ‘‘സൗരഭിനെ കൊന്നെന്നു മുസ്കാൻ തുറന്നുപറഞ്ഞു. സൗരഭിന് മുസ്കാനോട് അന്തമായ സ്നേഹമായിരുന്നു. ഞങ്ങളുടെ മകളാണ് പ്രശ്നം. അവൾ സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് അകറ്റി. അതുകൊണ്ടാണ് അവളെ അറസ്റ്റ് ചെയ്യിപ്പിച്ചത്. അവർക്ക് നീതി ലഭിക്കണം. അവളെ തൂക്കി കൊല്ലണം. ജിവിക്കാനുള്ള അവകാശം അവൾക്കില്ല’’ – നിറകണ്ണുകളോടെ മുസ്കാന്റെ അമ്മയായ കവിതാ രസ്തോഗി പറഞ്ഞു.

സൗരഭുമായി വഴക്കുണ്ടായെന്ന് മാർച്ച് 17-ാം തീയതി മുസ്കാൻ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്തോ​ഗി തുറന്നുപറഞ്ഞു. "വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുസ്കാൻ പറഞ്ഞു. വീട്ടിലെത്തിയയുടൻ മുസ്കാൻ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾ ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പോലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോൾ പിതാവ് വീണ്ടും മുസ്കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകൻ സാഹിലും ചേർന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്കാൻ സമ്മതിച്ചത്." കവിത കൂട്ടിച്ചേർത്തു.

2016ൽ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ്, മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തർക്കങ്ങൾക്ക് കാരണമായതോടെ സൗരഭും മുസ്കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ൽ ഇവർക്ക് ഒരു മകളും ജനിച്ചു. എന്നാൽ മുസ്കൻ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് തീരുമാനത്തിൽനിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മർച്ചന്റ് നേവിയിൽ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ൽ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.

ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാൾ. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്കാനും സാഹിലും സൗരഭിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. മാർച്ച് നാലിന് മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോൾ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയും വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റിട്ട് അടയ്ക്കുകയായിരുന്നു.

Tags:    

Similar News