നവജാത ശിശുവിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെ അമ്മയുടെ പ്രായം 'സംശയത്തില്‍'; ഫോര്‍ട്ട്കൊച്ചിയിലെ ആശുപത്രിയില്‍ പ്രസവിച്ച അരൂക്കുറ്റി സ്വദേശിനി 17കാരിയെന്ന് അറിഞ്ഞതോടെ പാഞ്ഞെത്തി പൊലീസ്; ബന്ധുവായ യുവാവിനെതിരേ പോക്സോ കേസ്

ബന്ധുവായ യുവാവിനെതിരേ പോക്സോ കേസ്

Update: 2025-08-09 15:44 GMT

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ അരൂക്കുറ്റി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബന്ധുവായ യുവാവിനെതിരേ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. അരൂക്കുറ്റി സ്വദേശിനിയായ 17-കാരിയാണ് ജൂലായ് അവസാനം ഫോര്‍ട്ട്കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രസവിച്ചത്.

കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് സംശയംതോന്നിയത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായവിവരം ബന്ധുക്കളായ മറ്റുള്ളവര്‍ അറിഞ്ഞിരുന്നോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയായ യുവാവ് ഫോര്‍ട്ട്കൊച്ചി സ്വദേശിയാണ്. ബന്ധുക്കളായ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News