ഫോളോവേഴ്‌സ് കുറഞ്ഞാൽ ഞാൻ എന്തുചെയ്യും?; എന്റെ കരിയർ തന്നെ അവസാനിക്കും; ഇൻസ്റ്റയിലെ ആരാധകർ കുറഞ്ഞതോടെ ആകെ ഡിപ്രെസ്സ്ഡ് ആയി; പ്രമുഖ ഇന്‍ഫ്യൂവെന്‍സറുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരണം; മറ്റൊരു വെളിപ്പെടുത്തലുമായി സഹോദരി; വേദനയോടെ കുടുംബം!
ഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ താരത്തിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇന്‍ഫ്ലൂവെന്‍സര്‍ ആയ മിഷ അഗര്‍വാളിന്റെ മരണ വിവരം അവരുടെ 25-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് കുടുംബം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്.'നിങ്ങൾ അവള്‍ക്കും അവളുടെ പ്രയത്നത്തിനും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി'. ഈ വലിയ നഷ്ടവുമായി ഞങ്ങൾ ഇപ്പോഴും പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്.
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ അനുസരിച്ച് മിഷ ആത്മഹത്യ ചെയ്‌തെന്നാണ് സഹോദരി വെളിപ്പെടുത്തുന്നത്. 'എന്റെ കുഞ്ഞു സഹോദരി ഇൻസ്റ്റാഗ്രാമിനെയും അവളുടെ ഫോളോവേഴ്‌സിനെയും ചുറ്റിപ്പറ്റിയാണ് തന്റെ ലോകം കെട്ടിപ്പടുത്തത്, പത്ത് ലക്ഷം ഫോളോവേഴ്‌സിനെ നേടുക, സ്‌നേഹമുള്ള ആരാധകരെ നേടുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അവള്‍ക്ക്.
അടുത്തിടെ അവളുടെ ഫോളോവേഴ്‌സ് കുറയാൻ തുടങ്ങിയപ്പോൾ. അത് അവളെ അസ്വസ്ഥയായി, തനിക്ക് ഒരു വിലയും ഇല്ലെന്ന് അവള്‍ സ്വയം കരുതി. ഏപ്രിൽ ആദ്യം മുതൽ, അവൾ കടുത്ത വിഷാദത്തിലായിരുന്നു, പലപ്പോഴും എന്നെ കെട്ടിപ്പിടിച്ച് കരയുമായിരുന്നു, "ജിജ്ജാ, എന്റെ ഫോളോവേഴ്‌സ് കുറഞ്ഞാൽ ഞാൻ എന്തുചെയ്യും? എന്റെ കരിയർ അവസാനിക്കും" എന്നൊക്കെ പറയുമായിരുന്നു' മിഷയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഒരു പോസ്റ്റിൽ അവൾ എഴുതിയിരിന്നു.
ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും മിഷയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിന്റെ സ്‌ക്രീൻഷോട്ട് അവള്‍ ക്രിയേറ്റർ തന്റെ ഫോൺ വാൾപേപ്പറായി വച്ചിട്ടുണ്ടെന്ന് സഹോദരി മുക്ത അഗർവാൾ പറഞ്ഞു. 'അവളുടെ ഫോൺ വാൾപേപ്പർ എല്ലാം പറയുന്നുണ്ട്. അവളുടെ ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. ഇൻസ്റ്റാഗ്രാം ഒരു യഥാർത്ഥ ലോകമല്ല, ഫോളോവേഴ്‌സിന് നിങ്ങളോട് യഥാര്‍ത്ഥ സ്നേഹവും ഇല്ല, ദയവായി ഇത് മനസ്സിലാക്കാൻ ശ്രമിക്കുക,' അവർ പോസ്റ്റില്‍ പറയുന്നു.
മിഷ അഗർവാളിന്റെ പേജിന് ഏകദേശം 340,000 ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഓർഗാനിക് ഹെയർ ഓയിലുകൾ വിൽക്കുന്ന അവരുടെ ഹെയർ-ഓയിൽ ബ്രാൻഡായ മിഷ് കോസ്‌മെറ്റിക്‌സിന്‍റെ ഉടമ കൂടിയായിരുന്നു അവർ. അവരുടെ ചില റീലുകൾ 20 ദശലക്ഷത്തിൽ അധികം കാഴ്‌ചകളിൽ എത്തിയിരുന്നു. ഡോട്ട് ആൻഡ് കീ, സൺഫീസ്റ്റ്, ഹാൽഡിറാംസ് തുടങ്ങി നിരവധി ബ്രാൻഡുകളുമായി മിഷ സഹകരിച്ചിട്ടുണ്ട്.
മിഷ നിയമ ബിരുദം (എൽഎൽബി) നേടിയിരുന്നു, പ്രൊവിൻഷ്യൽ സിവിൽ സർവീസസ് - ജുഡീഷ്യൽ (പിസിഎസ്ജെ) പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. "അവളുടെ കഴിവുകളെയും എൽഎൽബി ബിരുദത്തെയും പിസിഎസ്ജെയ്ക്കുള്ള തയ്യാറെടുപ്പിനെയും കുറിച്ച് ഞാൻ അവളെ ഓർമ്മിപ്പിച്ചു, ഒരു ദിവസം അവൾ ഒരു ജഡ്ജിയാകുമെന്നും അവളുടെ കരിയറിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞു,' സഹോദരി കുറിച്ചു.