വിശ്രമിക്കാന്‍ എന്ന വ്യാജേന ഇരുന്നു; പതിയെ ഫോണ്‍ കൈക്കലാക്കി കടന്നു കളഞ്ഞു: എല്ലാം സിസിടിവി കണ്ടു: പ്രതി പിടിയില്‍

Update: 2024-12-08 00:22 GMT

കൊച്ചി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്ത ആശാ വര്‍ക്കറുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് എന്ന് വിളിക്കുന്ന പൗലോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഫോണ്‍ കവര്‍ന്നത്.

കാഷ്വാലിറ്റിയുടെ സമീപമുള്ള മുറിയിലാണ് മൊബൈല്‍ ഫോണ്‍ വച്ചിരുന്നത്. ഈ സമയം ഇവിടേക്ക് കടന്നുവന്ന പ്രതി അല്‍പ സമയം ഇവിടെ വിശ്രമിക്കുന്നു എന്ന വ്യാജേന ഇരുന്ന ശേഷം മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആശാവര്‍ക്കര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ പൊലീസ് പ്രതിയെ രാവിലെ ഇയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.

Tags:    

Similar News