കുഞ്ഞുമായി സ്‌കൂട്ടറില്‍ എത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരിച്ചില്‍ തുടരുന്നു

Update: 2025-07-20 05:31 GMT

കണ്ണൂര്‍: പഴയങ്ങാടിയില്‍ ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം പുഴയിലേക്ക് മകനോടൊപ്പം ചാടിയ വയലപ്ര സ്വദേശിനി എം.വി. റീമയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ്സുള്ള മകനെ കണ്ടെത്തുന്നതിനായി അഗ്നിരക്ഷാ സേനയും പൊലീസും തെരച്ചില്‍ തുടരുകയാണ്.

രാത്രി 12.45 ഓടെയാണ് റീമ, മകനുമായി സ്‌കൂട്ടറില്‍ ചെന്നെത്തി പുഴയിലേക്ക് ചാടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അഗ്നിരക്ഷാസേനയെ അറിയിക്കുകയും അതേസമയം തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എങ്കിലും ആദ്യഘട്ടത്തില്‍ ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് രാവിലെ തിരച്ചില്‍ വീണ്ടും ആരംഭിച്ചപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. വ്യക്തമായ കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിനുശേഷമേ സ്ഥിരീകരണമുണ്ടാകൂ.

Tags:    

Similar News