ഡിസ്‌നിലാന്‍ഡില്‍ അവധി ആഘോഷത്തിന് ശേഷം 11-വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ; കൊന്നത് ഹോട്ടല്‍ മുറിയില്‍ വച്ച്; കൊലപാതകത്തിന് ശേഷം പോലീസില്‍ വിവരം അറിയിച്ചു; ഇന്ത്യന്‍ വംശജയായ അമ്മ പോലീസ് പിടിയില്‍; ആയുധം കൈവശം വച്ചതിനും കേസ്
ന്യൂയോര്‍ക്ക്: ഡിസ്‌നിലാന്‍ഡില്‍ അവധി ആഘോഷത്തിന് ശേഷം ഹോട്ടല്‍ മുറിയില്‍വെച്ച് 11-വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. സംഭവത്തില്‍ അമ്മ സരിത രാമരാജു (48) അറസ്റ്റില്‍. ഇവര്‍ ഇന്ത്യന്‍ വംശജയാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനുമാണ് കേസ്.
2018 മുതല്‍ വിവാഹമോചിതയാണ് സരിത. കുട്ടിയുടെ സംരക്ഷണം ഭര്‍ത്താവിനാണ്. എന്നിരുന്നാലും കുട്ടികെ കാണാനും സംസാരിക്കാനുമുള്ള അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മകനെ കാണാന്‍ എത്തിയതാണ് സരിത. മൂന്ന് ദിവസ്സത്തെ ഡിസ്നിലാന്റ് സന്ദര്‍ശനത്തിനുളള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.
അമ്മയക്കൊപ്പമുള്ള സമയം തീരുന്നത് മാര്‍ച്ച് 19നായിരുന്നു. എന്നാല്‍ ഈ ദിവസം കുട്ടിയെ താന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയെന്നും മരിക്കാനായി ഗുളിക കഴിച്ചിട്ടുണ്ടെന്നും ഇവര്‍ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും മരിച്ച് കിടക്കുന്ന കുട്ടിയെയാണ് കാണുന്നത്. കൊലപാതക വിവരം അറിയിക്കുന്നതിന് ഏറെ നേരം മുന്‍പ് തന്നെ കുട്ടി മരിച്ചിതായി പോലീസ് അറിയിച്ചു. കൊല്ലാനായി വാങ്ങിയ കത്തിയും മുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ കുട്ടിയുടെ സംരക്ഷണഅവകാശവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ പ്രകാശ് രാജുവുമായി സരിത നിയമപോരാട്ടതിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നോട് അഭിപ്രായം ചോദിക്കാതെ കുട്ടിയുടെ വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങളില്‍ പ്രകാശ് രാജു തീരുമാനം എടുത്തതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. പ്രാകാശ് രാജു ബെംഗളൂരു സ്വദേശിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം കുട്ടിയുടെ സംരക്ഷണ അവകാശം അച്ഛനും മകനെ സന്ദര്‍ശനാനുമതി സരിതയ്ക്കും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ലഹിരിക്കടിമയായ ഭര്‍ത്താവില്‍ നിന്ന് കുട്ടിയെ മാറ്റി തന്റെ അടുത്തേക്ക് എത്തിക്കണമന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നതായും എന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു എന്നാല്‍ ഈ ആരോപണങ്ങളെ പ്രകാശ് രാജു തള്ളി.