സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ കലി കയറി ഭാരതിയുടെ അതിരുവിട്ട പ്രവര്‍ത്തി; 'വാ' പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് ക്രൂര മനസ്സ്; ശല്യം തീര്‍ന്നു...ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഒരു കൂസലുമില്ലാതെ സുമിത്രയ്ക്ക് മെസ്സേജ് അയച്ച് ധൈര്യം; ലെസ്ബിയന്‍ പങ്കാളിയെ കാണാന്‍ പറ്റാത്ത നിരാശയില്‍ പ്ലാന്‍ ചെയ്ത അരുംകൊലയില്‍ ഞെട്ടല്‍

Update: 2025-11-10 05:11 GMT

കൃഷ്ണഗിരി: സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹം കാരണം ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കേളമംഗലം സ്വദേശിനിയായ 26 കാരി ഭാരതിയാണ് ഈ ഞെട്ടിക്കുന്ന ക്രൂരത ചെയ്തത്. കുഞ്ഞിന്റെ പിതാവ് സുരേഷിന് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചത്.

രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. മുലപ്പാൽ തലച്ചോറിൽ കയറിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു ഭാരതി ബന്ധുക്കളോടും ഭർത്താവിനോടും ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിന്റെ അപ്രതീക്ഷിത മരണത്തിൽ ഭർത്താവ് സുരേഷിന് സംശയം തോന്നി. ഇതിനിടയിൽ, കുഞ്ഞിന്റെ മരണശേഷം ഭാരതി തന്റെ സ്വവർഗ പങ്കാളിയായ സുമിത്രയ്ക്ക് അയച്ച ഒരു സന്ദേശമാണ് കേസിൽ നിർണായക വഴിത്തിരിവായത്. മരിച്ച കുഞ്ഞിന്റെ കാൽത്തളയുടെ ചിത്രം പങ്കുവെച്ച് "ശല്യം ഒഴിഞ്ഞു" എന്ന് ഭാരതി സുമിത്രയ്ക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം യാദൃശ്ചികമായി കണ്ട ഭർത്താവ് സുരേഷ് പോലീസിന് വിവരം നൽകി.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാരതി കുറ്റം സമ്മതിച്ചു. തൻ്റെ സ്വവർഗ പങ്കാളിയായ 22 കാരിയായ സുമിത്രയുടെ നിർദ്ദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്നും ഭാരതി പോലീസിനോട് വെളിപ്പെടുത്തി. ഇരുവരും രഹസ്യമായി സൂക്ഷിച്ചിരുന്ന ബന്ധം, ഭാരതിയുടെ ഭർത്താവ് ജോലിക്ക് പോകുമ്പോൾ കൂടിക്കാഴ്ചകൾ നടത്തി വരികയായിരുന്നു. തൻ്റെ ഭാര്യക്ക് മൂന്നാമതൊരു കുട്ടി ഉണ്ടായതിൽ സുമിത്രക്ക് എതിർപ്പുണ്ടായിരുന്നെന്നും, തൻ്റെയും ഭാരതിയുടെയും ബന്ധത്തിന് കുഞ്ഞ് ഒരു തടസ്സമാണെന്നും, കൂടിക്കാഴ്ചകൾക്ക് സമയം കണ്ടെത്താൻ സാധിക്കുന്നില്ലെന്നും സുമിത്ര പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, കുഞ്ഞിനെ ഒഴിവാക്കണമെന്ന് സുമിത്ര ഭാരതിയോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ഭാരതി ഈ ക്രൂരകൃത്യം ചെയ്യാൻ തീരുമാനിച്ചത്.

കുഞ്ഞിന് പാൽ കൊടുത്ത ശേഷം, ഭാരതി കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവശേഷം, ബന്ധുക്കളോടും ഭർത്താവിനോടും കുഞ്ഞ് മരിച്ചത് മുലയൂട്ടുന്നതിനിടെ പാൽ തലച്ചോറിൽ കയറിയാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയ ഭർത്താവ് സുരേഷ്, ഭാരതിയുടെ രഹസ്യ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് ഭാരതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത റീലുകളും സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ഇവരുടെ ബന്ധം ശരിവെക്കുന്നതാണ്. ഈ കേസിൽ ഭാരതിയെയും സുമിത്രയെയും പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്. ഒരു അമ്മ സ്വന്തം കുഞ്ഞിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നാടിന് വലിയ ഞെട്ടലാണ് നൽകിയിരിക്കുന്നത്.

മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായാണ് കേളമംഗലം പോലീസ് പറയുന്നത്. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നുമാവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സുരേഷ് ഫോണില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു. ''ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. കാലില്‍ വീഴാം. മരിക്കുംവരെ എന്തുപറഞ്ഞാലും താന്‍ അനുസരിക്കാം'' എന്ന് ഭാരതി പറയുന്നത് ശബ്ദരേഖയിലുണ്ട്. ഈ കോള്‍ റെക്കോര്‍ഡിങ് സുരേഷ് പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. നെഞ്ചില്‍ സുമി എന്ന് ഭാരതി ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്തിടപഴകുന്നതിന്റെയും ദൃശ്യങ്ങള്‍ ഭാരതി സ്വന്തം ഫോണില്‍ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവിട്ടിരുന്നതായും പോലീസ് പറയുന്നു. ഇരുവരുടേയും സൗഹൃദത്തെച്ചൊല്ലി നിരന്തരം കുടുംബത്തില്‍ നേരത്തെതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നും ഭര്‍ത്താവിന്റെ സംശയമാണെന്നുമാണ് ഭാരതി പറഞ്ഞിരുന്നത്.

ഭാരതിക്ക് മൂന്നാമത്തെ കുട്ടി പിറന്നതോടെ സുമിത്ര അസ്വസ്ഥയാകുകയും പഴയ അടുപ്പം കാണിക്കാത്തതില്‍ നീരസം പ്രകടിപ്പിക്കുകയും ഭാരതിയുമായി വഴക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ കൊലപ്പെടുത്താന്‍ സുമിത്രം നിരന്തരം നിര്‍ബന്ധിക്കുന്ന ചില ശബ്ദസന്ദേശങ്ങളും ഫോണില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News