15 വർഷം മുൻപ് പ്രണയ വിവാഹം; മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെ ഭാര്യ പിണങ്ങി പോയി; കാമുകിയുടെ പേര് നെഞ്ചിൽ പച്ച കുത്തി; കാമുകിയും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതോടെ സമനില തെറ്റി; ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകിയെയും വകവരുത്താൻ പദ്ധതിയിട്ടു; അതിനിടെ പോലീസിന്റെ പിടിയിൽ
കൊല്ലം: കൊല്ലത്ത് 39കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ഭാര്യ രേവതിയെ 35കാരനായ ജിനു കുത്തി കൊലപ്പെടുത്തിയത്. അതിന് ശേഷം കാമുകിയെ വകവരുത്താനും ജിനു പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതിന് മുമ്പു തന്നെ പോലീസെത്തി ജിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
15 വർഷം മുമ്പാണ് രേവതിയും ജിനും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ആലുവയില്‍ വെച്ചാണ് കാസർകോട്ടുകാരിയായ രേവതിയും കൊല്ലംകാരനായ ജിനുവും പരിചയപ്പെട്ടത്. സൈൻബോർഡ് മേക്കറായി ഭരണിക്കാവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നയാളാണ് ജിനു. വിവാഹത്തിന് ശേഷം മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
തുടർന്ന് ജിനു നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് രേവതി മാറി താമസിക്കുന്നത്. പിന്നീട് കൊല്ലത്ത് തന്നെ ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ജിനു കുട്ടികളെ കാണാൻ രേവതിയെ അനുവദിച്ചിരുന്നില്ല. തുടർന്ന് പോലീസ് ഇടപ്പെട്ട് മാസത്തിൽ ഒരു ദിവസം അവരെ കാണാൻ രേവതിക്ക് അനുമതി ലഭിച്ചു. ഇതിനിടെ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാൻ തീരുമാനിച്ചതോടെ ജിനുവിന്റെ സമനില തെറ്റി. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.
ആശുപത്രിയിൽ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയിൽ കിടന്ന ജിനുവിന്റെ നെഞ്ചിൽ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നത് കാണാനിടയായതോടെ രേവതി മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. ശേഷം ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിർമ്മാണ കമ്പനിയിൽ ജോലിക്ക് കയറിയത്. ഇതിനിടെയാണ് രേവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരൊക്കെയോ ജിനുവിനോട് പറഞ്ഞുകൊടുത്തത്. ഇത് സംശയരോഗമായി. 2 സ്ത്രീകളും തന്നെ പറ്റിക്കുകയാണെന്നും, ഭാര്യയെയും കാമുകിയെയും തട്ടുമെന്നും ഇയാൾ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ഇത് ആരും കാര്യമായി എടുത്തിരുന്നില്ല.
സംഭവ ദിവസം രാത്രി 10.30ഓടെ ജിനു താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ സഞ്ജയ് പണിക്കരെ ഫോൺ ചെയ്ത ശേഷം തൻ കമ്പനിയുടെ മുന്നിൽ നിൽക്കുകയാണെന്നും ഭാര്യയെ കുറച്ച് മുന്നേ ഞാൻ കുത്തിക്കൊന്നും പറഞ്ഞു. ഇത് കേട്ട് സ്ഥലത്തെത്തിയ സഞ്ജയ് പണിക്കർ കൈയിൽ കത്തിയുമായി നിൽക്കുന്ന ജിനുവിനെയാണ് കണ്ടത്. പിന്നാലെ ജിനു കാമുകിയെ കൊല്ലാൻ പോവുന്നുവെന്ന് പറഞ്ഞതോടെ അദ്ദേഹം തടയുകയായിരുന്നു. തുടർന്ന് ശൂരനാട് പോലീസിനെ വിവരം അറിച്ചു. പോലീസെത്തി ജിനുവിനെ പിടികൂടുകയുമായിരുന്നു. സഞ്ജയ് പണിക്കരുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ കാമുകിയെ കൂടി ജിനു അന്നുതന്നെ കൊലപ്പെടുത്തിയേനെ.
വയോധികനെ പരിചരിക്കുന്ന ജോലിക്കായി നിന്നിരുന്ന വീട്ടിലെത്തിയാണ് ജിനു രേവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുമാസമായി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുക ആയിരുന്നു രേവതി. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ മതില്‍ ചാടിയെത്തിയ ജിനു, രേവതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി മുറ്റത്ത് കുഴഞ്ഞുവീണു. ബഹളം കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു