മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് പറഞ്ഞതിൽ പ്രതികാരം; സ്കൂളില്‍ പരിസരത്തുവെച്ച് പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യം നടത്തിയത് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ; അക്രമ ശേഷം ഓടി രക്ഷപ്പെട്ട കുട്ടികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ദില്ലി: സ്കൂള്‍ പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി സംഭവത്തിന്റെ ഞെട്ടലിലാണ് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമം. മുടി വെട്ടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിൽ പ്രകോപിതരായാണ് കുട്ടികൾ പ്രിൻസിപ്പളിനെ ആക്രമിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാർത്ഥികളാണ് പ്രിസിപ്പളിനെ കുത്തികൊലപ്പെടുത്തിയത്. ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയൽ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസരത്തുവെച്ചാണ് കൊലപാതകം നടന്നത്. അക്രമ ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം തുടരുകയാണ്.
സ്കൂളിലെ പ്രിന്‍സിപ്പള്‍ ജഗ്ബിര്‍ സിങിനാണ് കുത്തേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുടി മുറിച്ച് സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പറഞ്ഞതിൽ പ്രതികാരമായാണ് കുട്ടികൾ പ്രിൻസിപ്പലിനെ അക്രമിച്ചത്. ആക്രമണത്തിനുശേഷം രണ്ടു വിദ്യാര്‍ത്ഥികളും ഓടിരക്ഷപ്പെടുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മബന്ധത്തെ ആദരിക്കുന്ന ഗുരു പൂര്‍ണിമ ദിവസമാണ് ഇത്തരമൊരു സംഭവമുണ്ടായത്. സ്കൂളിലേക്ക് വരുമ്പോള്‍ മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് പ്രിന്‍സിപ്പള്‍ രണ്ടു വിദ്യാര്‍ത്ഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് കൊലപാതകമെന്നും പോലീസ് സൂപ്രണ്ട് അമിത് യാഷ്‍വര്‍ധൻ പറഞ്ഞു. പ്രിന്‍സിപ്പളിന്‍റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടിന് അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, പ്രിൻസിപ്പളിനെ ആക്രമിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരായതിനാൽ കുട്ടികളുടെ വിവരം വെളിപ്പെടുത്താൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.