വൈകുന്നേരം കുപ്പിയെടുത്ത് വട്ടത്തിൽ കൂടിയിരുന്ന് പയ്യന്മാർ; ചിൽ..മൂഡിലിരുന്ന് മദ്യപാനം; പരസ്പ്പരം കളി പറഞ്ഞ് നേരംപോക്ക്; ഇടയ്ക്ക് ഒരാളുടെ പ്രണയിനിയെ പറ്റി സംസാരിച്ചത് അതിരുവിട്ടു; തുറന്നുപറച്ചലിൽ യുവാവിന് ഞെട്ടൽ; തർക്കത്തെ തുടർന്ന് നടന്നത്; എട്ടുപേരെ പൊക്കിയെന്ന് പോലീസ്

Update: 2025-04-15 10:11 GMT

പ്രയാഗ്‌രാജ്: മദ്യപാനത്തിനിടെ നടന്ന തർക്കത്തിന് തുടർന്ന് അരുംകൊല. ക്രൂര കൃത്യം അറിഞ്ഞ് പ്രദേശവാസികൾക്ക് ഞെട്ടൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് നാടിനെ നടുക്കിയ കൊലപതാകം നടന്നത്. വൈകുന്നേരം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഒരുമിച്ചിരുന്ന് മദ്യപിച്ച് പരസ്പ്പരം കളി തമാശകൾ പറഞ്ഞിരുന്ന സമയത്താണ് ദാരുണ സംഭവം നടന്നത്.

കൂട്ടത്തിൽ ഒരാൾ പ്രേമിക്കുന്ന പെൺകുട്ടിയെ പറ്റി സംസാരിച്ചപ്പോൾ അറിഞ്ഞത് മറ്റൊരു സത്യം. കൂട്ടത്തിലെ രണ്ടാമനും പ്രണയിക്കുന്നത് അതെ കുട്ടിയെ തന്നയെന്ന്. തുടർന്നാണ് വാക്ക് തർക്കം ഉണ്ടാവുകയും യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്തു.

മുപ്പത്തിയഞ്ചു കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് എട്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഇസോട്ടോയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ദേവി ശങ്കര്‍ എന്ന യുവാവാണ് എട്ടുപേരുടെ ക്രൂരതയ്ക്ക് ഇരയായത്. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ശനിയാഴ്ച രാത്രിയാണ് ദേവി ശങ്കര്‍ കൊല്ലപ്പെടുന്നത്. യുവാവിന്‍റെ മൃതശരീരം കത്തിക്കാനുള്ള ശ്രമവും പ്രതികള്‍ നടത്തിയിരുന്നു. പ്രയാഗ്‌രാജിലെ കര്‍ച്ചാന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിവേക് ചന്ദ്ര യാദവ് പറഞ്ഞു. ദിലീപ് സിങ്ങ്, അവധേഷ് സിങ്ങ്, വിമലേഷ് ഗുപ്ത, മോഹിത് സിങ്ങ്, സഞ്ജയ് സിങ്ങ്, മനോജ് സിങ്ങ്, ശേഖര്‍ സിങ്ങ്, അജയ് സിങ്ങ് എന്നിവരാണ് കുടുങ്ങിയത്.

പ്രതികളിലൊരാളായ അവധേഷും കൊല്ലപ്പെട്ട ദേവിശങ്കറും ഒരു പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നത്. ദിലീപും ദേവീശങ്കറും ചേര്‍ന്ന് ശനിയാഴ്ച്ച മദ്യം വാങ്ങിച്ചു. കൊലനടന്ന പ്രദേശത്ത് ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ഈ സമയത്ത് മറ്റു പ്രതികള്‍ അവിടേക്ക് എത്തി.

അവരും മദ്യപിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഇരുവരും പ്രണയിക്കുന്ന പെണ്‍കുട്ടിയെ പറ്റി സംസാരം ഉണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ദേവീശങ്കറിന്‍റെ തലയില്‍ ഇഷ്ടികവെച്ച് അടിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതശരീരം കത്തിക്കാനും ശ്രമിച്ചു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ പാതി കത്തിയ നിലയിൽ ശരീരം കണ്ടടുക്കുകയായിരുന്നു.

Tags:    

Similar News