എപ്പോഴും തമ്മിൽ നോക്കി ചിരി; മാറി നിന്ന് സംസാരം; ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; വാടകക്കാരനെ തട്ടിക്കൊണ്ടുപോയി വീട്ടുടമ; കൂട്ടുകാരുടെ സഹായത്തോടെ കുഴി കുത്തി ഇയാൾ ചെയ്തത്; നടുക്കും ക്രൂരതയിൽ വിറങ്ങലിച്ച് നാട്; പത്താം നാൾ പോലീസിന് ലഭിച്ച കോളിൽ ഞെട്ടൽ
ഡൽഹി: ഡൽഹിയിൽ നടന്ന അരുംകൊലയിൽ ഞെട്ടിയിരിക്കുകയാണ് നാട്. ഇവിടെയും വില്ലൻ സംശയ രോഗം തന്നെ തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന സംശയത്തിൽ യുവാവ് ചെയ്തത് കൊടുംക്രൂരത. എപ്പോഴും തമ്മിൽ നോക്കി ചിരിയും മാറി നിന്നുള്ള സംസാരവും കാരണവുമാണ് ഇയാൾക്ക് സംശയം ഉദിച്ചത്. പിന്നാലെ നടന്നത് നാടിനെ തന്നെ നടുക്കിയ കൊലയായിരിന്നു.
തന്റെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം നടന്നത്. വാടകക്കാരന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സുഹൃത്തുക്കളുടെ സഹായം തേടി തട്ടിക്കൊണ്ടുപോയി വയലിലെ ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. യോഗ അധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഒടുവിൽ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ വീട്ടുമയായ ഹർദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
റോഹ്തക്കിലെ ബാബ മസ്ത്നാഥ് സർവകലാശാലയിൽ യോഗ പഠിപ്പിച്ചിരുന്ന ജഗ്ദീപിന് തന്റെ വീടിന്റെ ഒരു ഭാഗം ഇയാൾ വാടകക്ക് നൽകുകയായിരുന്നു. പിന്നീട് ഭാര്യയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ഡിസംബർ 24 ന്, ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹർദീപും സുഹൃത്തുക്കളും ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയ ശേഷം ജഗ്ദീപിന്റെ കൈകളും കാലുകളും കെട്ടിയിട്ട്, മർദ്ദിക്കുകയും വായ് ടേപ്പ് കൊണ്ട് മൂടി ചർഖി ദാദ്രിയിലെ കുഴിയിൽ ജീവനോടെ മൂടുകയും ചെയ്തു.
ചർഖി ദാദ്രിയിലെ പന്തവാസ് ഗ്രാമത്തിൽ 7 അടി ആഴമുള്ള ഒരു കുഴി കുഴിക്കാൻ തൊഴിലാളികളെ ഏൽപ്പിച്ചു. കുഴൽക്കിണറിന് വേണ്ടി കുഴിയെടുക്കുകയാണെന്നാണ് ഇയാൾ പറഞ്ഞത്. കൊലപാതകം നടന്ന് പത്ത് ദിവസത്തിന് ശേഷം ജനുവരി 3 ന് ശിവാജി കോളനി പോലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായതായി പോലീസിന് പരാതി ലഭിച്ചു. തുടര്‍ന്ന് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
കുറച്ച് കാലം മുമ്പ് ജഗ്ദീപിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്ന് ഹർദീപിനെയും അദ്ദേഹത്തിന്റെ സുഹൃത്ത് ധരംപാലിനെയും അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ലഭിച്ചതോടെയാണ് കേസിന് തുമ്പായത്. കേസിൽ മറ്റ് പ്രതികളുമുണ്ടെന്നും അവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.