നിങ്ങളുമായി ഇനി ഒരു ഇടപാടിനുമില്ല..; ഇതോടെ നിർത്തിക്കോ..; വിലപ്പെട്ട രേഖങ്ങൾ തരാമെന്ന് പറഞ്ഞ് തഞ്ചത്തിൽ വിളിച്ചുവരുത്തി അരുംകൊല; യുവതിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് ക്രൂരത; ഭയപ്പെടുത്തി പ്രതിയുടെ വീഡിയോ കോള്‍

Update: 2025-04-13 11:12 GMT

ലക്നൗ: വസ്തു തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഇടുപാടുകാരുനും ഇയാളുടെ ബിസിനസ് പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് അഞ്ജലിയെന്ന 25 കാരിയായ യുവതിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ ശിവേന്ദ്ര യാദവ്, സഹായി ഗൗരവ് എന്നിവര്‍ അറസ്റ്റിലായി. വസ്തുവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ വിളിച്ച് വരുത്തിയതിന് ശേഷം മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിച്ച് നദിയിലൊഴുക്കുകയായിരുന്നു.

അഞ്ജലിയുടെ മൃതദേഹം തന്റെ പിതാവിനെയും ഭാര്യയെയും കാണിക്കാനായി പ്രതി വീഡിയോ കോള്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി. അഞ്ച് ദിവസമായി കാണാതായി അഞ്ജലിയുടെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച യുവതിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ നദിക്ക് സമീപം കണ്ടെത്തുകായിരുന്നു.

യുവതിയുടെ സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍ ഒരു അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രതി അഞ്ജലിയില്‍ നിന്ന് ആറ് ലക്ഷം രൂപ വാങ്ങിയതായി സഹോദരി കിരണ്‍ പറഞ്ഞു.

തുടര്‍ന്ന് ഇതിന്റെ രേഖകള്‍ നല്‍കാമെന്ന് പറഞ്ഞ് അയാള്‍ തന്നെ വിളിച്ച് വരുത്തുകയായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി. പോലീസ് ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.

Tags:    

Similar News