വീട്ടിൽ നിരന്തരം വഴക്ക്; പിണങ്ങിപ്പോയ വിദ്യ വീട്ടിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുൻപ്; അരുവിപ്പുറത്തുകാരിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തിയത് മദ്യലഹരിയിൽ; വിളപ്പില്‍ശാലയിലെ കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്; അറസ്റ്റിലായ രതീഷ് അടിപിടി കേസുകളിലും പ്രതി

Update: 2026-01-27 01:29 GMT

തിരുവനന്തപുരം: പേയാട് ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുവിപ്പുറം സ്വദേശിനിയായ വിദ്യ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നുണ്ടായ മർദ്ദനത്തിൽ വിദ്യക്ക് സാരമായി പരിക്കേൽക്കുകയും വീട്ടിൽവെച്ച് മരണം സംഭവിക്കുകയുമായിരുന്നു. രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. ഇതിനുമുമ്പ് വഴക്കുണ്ടായി വീട്ടിൽ നിന്ന് പോയ വിദ്യ രണ്ട് ദിവസം മുമ്പാണ് തിരികെ വീട്ടിലെത്തിയത്. അടിപിടിക്കേസുകളിൽ പ്രതിയാണ് രതീഷെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

പേയാടുള്ള വീട്ടിൽ വിദ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ മരണവിവരം രതീഷ് തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന്, വീട്ടിലെത്തിയ സുഹൃത്ത് പൊലീസിൽ വിവരം നൽകുകയും രതീഷിനെ കസ്റ്റഡിയിലെടുക്കാൻ സഹായിക്കുകയുമായിരുന്നു. വിദ്യ മരിച്ചുവെന്ന് ഉറപ്പായതോടെ രതീഷ് തന്നെയാണ് തന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് 'ഞാന്‍ അവളെ തട്ടി' എന്ന് അറിയിച്ചത്. വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു രതീഷുമായുള്ളത്.

രതീഷിന്റെ അമിത മദ്യപാനവും സംശയരോഗവുമാണ് കുടുംബവഴക്കിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നിരന്തരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യ മുന്‍പും പരാതികള്‍ നല്‍കിയിരുന്നതായാണ് വിവരം. ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രതീഷുമായുള്ള വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മദ്യപാനിയായ രതീഷ് വിദ്യയെ സംശയിക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. പോലീസ് എത്തുമ്പോള്‍ രതീഷ് മദ്യലഹരിയില്‍ വീടിന് സമീപം തന്നെയുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ രതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Tags:    

Similar News