കോതമംഗലത്തെ കൊലയ്ക്ക് പിന്നില്‍ 'ബാധ കൂടല്‍'; ആഭിചാരവും ദുര്‍മന്ത്രവാദവും അടക്കം സംശയത്തില്‍; അജാസ് ഖാന്‍ കസ്റ്റഡിയില്‍ തന്നെ; രണ്ടാനമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ; ആറ വയസ്സുകാരിയെ കോതമംഗലത്ത് കൊന്നത് ഗൂഡാലോചനയില്‍; മുസ്‌കാനയ്ക്ക് സംഭവിച്ചതില്‍ ദുരുഹത തുടരുന്നു

Update: 2024-12-20 02:21 GMT

ആലുവ: കോതമംഗലത്ത് ആറു വയസുകാരിയെ കൊലപെടുത്തിയ കേസില്‍ ദുര്‍മന്ത്രവാദ സംശയവും. കേസില്‍ ഇതുവരെ മറ്റ് പ്രതികള്‍ ഇല്ലെന്നാണ് പൊലീസ് നിഗമനം. അതിനിടെയാണ് നാട്ടുകാര്‍ ചില സംശയങ്ങള്‍ ചര്‍ച്ചയാക്കുന്നത്. ചിലരെ ചോദ്യം ചെയുന്നുണ്ട്. കൊലപാതകത്തില്‍ പിതാവ് അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു കൊലപാതകമെന്ന് അനീസ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് അനീസയ്ക്ക് 'ബാധ കൂടല്‍' ഉണ്ടോ എന്ന സംശയം ഉയരുന്നത്.

രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകള്‍ രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിന് രാവിലെ നല്‍കിയ മറുപടി. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. പന്നീട് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ കഴുത്തു കൊലപ്പെടുത്തിയെന്ന് അനിസ പൊലീസിനോട് സമ്മതിച്ചു. രാത്രി അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

കോതമംഗലം നെല്ലിക്കുഴി ഒന്നാംവാര്‍ഡില്‍ പുതുപ്പലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌കാനാണ് മരിച്ചത്.. അജാസ് ഖാനും ഭാര്യയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു മുസ്‌ക്കാന്‍. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മക്കള്‍ രണ്ട് പേരും മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. മുസ്‌ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു. രാവിലെ പെണ്‍കുട്ടി എഴുന്നേല്‍ക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് സംശയം തോന്നിയ നാട്ടുകാരാണ് പഞ്ചായത്തുമെമ്പറിനെയും പോലീസിനെയും വിവരമറിയിച്ചത്. കോതമംഗലം പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. രാവിലെ എണീക്കുമ്പോള്‍ കുഞ്ഞിന് ബോധമില്ലായിരുന്നുവെന്നും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നുമാണ് കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് മനസിലാക്കിയ പോലീസ് അച്ഛനെയും കുട്ടിക്കൊപ്പം വീടിനകത്തുണ്ടായിരുന്ന രണ്ടാനമ്മയേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനമ്മയാണെന്ന വിവരം മാത്രമാണ് പോലീസ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്. ആലുവ റൂറല്‍ എസ്.പി. അടക്കം കോതമംഗലം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായതും വിശദാംശങ്ങള്‍ ശേഖരിച്ചതും. കുഞ്ഞിന്റെ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതായും പോലീസ് പറയുന്നു. സംഭവം നടന്ന സമയം ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നത് സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ വശങ്ങളും കേന്ദ്രീകരിച്ച്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.

നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരി മുസ്‌കാന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയിട്ടില്ല. കേസില്‍ രണ്ടാനമ്മ അനീസ അറസ്റ്റിലും പിതാവ് അജാസ് ഖാന്‍ കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അജാസിന്റെയും അനീസയുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍, ബന്ധുക്കള്‍ എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തതയില്ല. അനീസ

യുടെ മകള്‍ രണ്ടുവയസ്സുകാരി എല്‍മയും സംഭവത്തോടെ തനിച്ചായി. നിലവില്‍ പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. 25 വര്‍ഷംമുമ്പാണ് യുപിക്കാരായ അജാസിന്റെ കുടുംബം നെല്ലിക്കുഴിയില്‍ എത്തിയത്. ഇവിടത്തെ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനായിരുന്ന അജാസ് രണ്ടുവര്‍ഷംമുമ്പാണ് നെല്ലിക്കുഴിയില്‍ സ്ഥലം വാങ്ങി വീടുവച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. 23 വയസ്സുള്ള അനിസയ്ക്ക് രണ്ട് വയസുള്ള പെണ്‍കുട്ടിയുണ്ട്. ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. രണ്ടുവര്‍ഷം മുമ്പാണ് അജാസ്ഖാനോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

Tags:    

Similar News