ഏല തോട്ടത്തിനുള്ളിലെ ഒരു അനക്കം ശ്രദ്ധിച്ചു; പരിശോധനയിൽ തൊഴിലാളികളുടെ നെഞ്ചുലഞ്ഞു; നായ്ക്കള്‍ കടിച്ചു പറിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദമ്പതികൾ കസ്റ്റഡിയിൽ; കുഴിച്ചുമൂടിയതെന്ന് സംശയം; വൻ ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്

Update: 2025-03-27 13:59 GMT

കട്ടപ്പന: വൈകിട്ട് ഏലതോട്ടത്തിനുള്ളിലെ ഒരു അനക്കം തൊഴിലാളികൾ ശ്രദ്ധിച്ചു. പിന്നാലെ നടന്ന പരിശോധനയിൽ തൊഴിലാളികളുടെ നെഞ്ചുലഞ്ഞ കാഴ്ചയാണ് കണ്ടത്. നായ്ക്കള്‍ കടിച്ചു പറിച്ച നിലയിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം. അരമനപ്പാറ എസ്റ്റേറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വേണ്ടി എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. ഒടുവിൽ രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

അതേസമയം, കുഞ്ഞ് ശനിയാഴ്ചയാണ് ജനിച്ചതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചിട്ടതാണെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിനിടെ, പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് രാജാക്കാട് പോലീസും വ്യക്തമാക്കി.

പൂനം സോറന്‍ എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവ് മോത്തിലാല്‍ മുര്‍മു എന്നയാളുമാണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. പൂനം സോറന്റെ മുന്‍ഭര്‍ത്താവ് ഏഴ് മാസം മുന്‍പ് മരിച്ചു പോയിരുന്നു. ഡിസംബര്‍ മാസത്തിലാണ് മോത്തിലാല്‍ മുര്‍മുവിനെ ഇവര്‍ വിവാഹം ചെയ്തതത്. അതിന് ശേഷമാണ് എസ്റ്റേറ്റില്‍ ജോലിക്കായി എത്തുന്നത്.

ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലാണ്.

Tags:    

Similar News